HOME
DETAILS
MAL
പാകിസ്താനിലെ ഇന്ത്യന്‍ ആക്രമണം തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിയ്ക്കാനുള്ള ശ്രമം: കോടിയേരി
backup
February 26 2019 | 11:02 AM
തൊടുപുഴ: പാകിസ്താനിലെ ഇന്ത്യന്‍ ആക്രമണം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് യുദ്ധമുണ്ടാക്കി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ബി.ജെ.പി-ആര്.എസ്.എസ് ശ്രമത്തിന്റെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നെടുങ്കണ്ടത്ത് കേരള സംരക്ഷണ യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. കശ്മിരിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. കശ്മിര് ജനതയെ രാജ്യത്തിനൊപ്പം നിര്‍ത്തണം. ലോക്സഭാ തിരഞ്ഞെടുപ്പ് എത്തിയ സാഹചര്യത്തില്‍ പരാജയ ഭീതി മണത്ത ബിജെപി സര്‍ക്കാര്‍ രാജ്യത്തു യുദ്ധഭ്രാന്ത് സൃഷ്ടിച്ച് വര്‍ഗീയ ധ്രൂവികരണത്തിനാണ് ശ്രമിക്കുന്നതെന്ന് കോടിയേരി പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."