കോടിയേരിക്കെതിരേ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആര്.എസ്.എസ്
കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ ആര്.എസ്.എസ് നിയമനടപടിക്ക്. ആര്.എസ്.എസിനെകുറിച്ചു ഒരു ലേഖനത്തില്‍ കോടിയേരി നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയുകയും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയും വേണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം തുടര്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ആര്. എസ്. എസ് കോടിയേരിക്കയച്ച വക്കീല്‍ നോട്ടിസില്‍ പറയുന്നു.
ഈ മാസം ഏഴിന് മാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ആര്.എസ്.എസിനെകുറിച്ചു നടത്തിയ പരാമര്‍ശമാണ് നിയമനടപടിക്കൊരുങ്ങാന്‍ ആര്.എസ്. എസിനെ ചൊടിപ്പിച്ചിരിക്കുന്നത്.' കോണ്‍ഗ്രസിന്റേത് അതിരുകടന്ന രാഷ്ട്രീയഭാസം' എന്ന ലേഖനത്തില്‍ ഗാന്ധിജിയെ വധിച്ചത് ആര്.എസ്.എസ് ആണെന്ന പരാമര്‍ശം നടത്തുന്നുവെന്നാണ് നോട്ടിസില്‍ പറയുന്നത്. ആര്.എസ്.എസ് കോഴിക്കോട് മഹാനഗര്‍ സംഘചാലക് ഡോ. സി.ആര് മഹിപാല്‍ ആണ് അഡ്വ. ഇ.കെ സന്തോഷ് കുമാര്‍ മുഖേനയാണ് കോടിയേരിക്ക് നോട്ടിസ് അയച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."