തങ്കി പള്ളിയില്‍ 'പിയാത്ത' നൃത്ത-സംഗീത സദസ് ഇന്നുമുതല്‍
ആലപ്പുഴ: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വലിയ നോമ്പാചരണത്തിന്റെ ഭാഗമായി യേശുവിന്റെ പീഢാസഹനങ്ങളെ അവതരിപ്പിക്കുന്ന 'പിയാത്ത' എന്ന നൃത്ത -സംഗീത -ദൃശ്യകലാവിരുന്ന് അവതരണത്തിന്റെ അവസാന പരിശീലനത്തിലേക്ക്. വിശ്വപ്രസിദ്ധ കലാകാരനായ മൈക്കിള്‍ ആഞ്ചലോയുടെ ശ്രേഷ്ഠശില്‍പമായ 'പീയാത്ത'ക്ക് ഒരു പുതിയ ആശയാവിഷ്‌കാരമാണ് തങ്കിപ്പള്ളി അസിസ്റ്റന്റ് വികാരിയായ ഫാ. ഷെയ്‌സ് പൊരുന്നക്കോട്ട് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
ചേതനയറ്റ യേശുവിന്റെ മൃതശരീരം മടിയില്‍ കിടത്തിയിരിക്കുന്ന മറിയത്തിന്റെ രൂപമാണ് 'പിയാത്ത'. പരിപാടി ആരംഭിക്കുന്നതും അവസാനിക്കുന്നതും ഈ രംഗത്തില്‍ തന്നെയാണ്. ഏഴ് സ്‌റ്റേജുകളിലായി അരങ്ങേറുന്ന ഈ കലാരൂപത്തില്‍ നൂറ്റിയമ്പതോളം കലാകാരന്മാര്‍ പങ്കെടുക്കും. കലാമണ്ഡലം നര്‍ത്തകരും അഭിനേതാക്കളും അണിനിരക്കും. മഞ്ജരി, ജോത്സന, ദലീമ, ദുര്‍ഗ എന്നിവരാണ് ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. കുതിരകള്‍ ഉള്‍പ്പടെയുള്ള പുരാതന വസ്തുക്കളെ അണിനിരത്തുമ്പോള്‍ ചരിത്രത്തിലേക്കുള്ള തിരിച്ചുപോകലാകും. ഏഴ് സ്‌റ്റേജുകളിലാണ് അവതരിപ്പിക്കുന്നത്.
പള്ളി മുറ്റത്തുനിന്ന് കലകളെ പടിയിറക്കുന്ന ഈ കാലഘട്ടത്തില്‍ ഇതിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഒരു പുരോഹിതനാണെന്നത് പ്രാധാന്യം അര്‍ഹിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. ചെന്നൈ ലയോള കോളജില്‍ നിന്ന് ബിരുദാനന്തരബിരുദം നേടിയി ഫാ. ഷെയ്‌സ് ഒരു മാസക്കാലമായി ഇതിന്റെ പണിപ്പുരയിലാണ്. തങ്കിപ്പള്ളിയില്‍ വലിയനോമ്പ് തീര്‍ഥാടനം ഒമ്പതിന് ആരംഭിക്കും.
13ന് വൈകിട്ട് നാലിന് മാനവമൈത്രിദീപം തെളിക്കല്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. കെ.സി വേണുഗോപാല്‍ എം.പി മുഖ്യാതിഥിയാകും. അഞ്ചിന് തിരുവത്താഴ സമൂഹബലി, ഏഴിന് ദീപക്കാഴ്ച.
12ന് തിരുസ്വരൂപം വണക്കത്തിനായി നടതുറക്കല്‍. 14ന് രാവിലെ 10ന് കല്ലറജപ ശുശ്രൂഷ. ഉച്ചയ്ക്ക് 2.30-ന് കുരിശുവന്ദനം, പീഢാനുഭവ പ്രസംഗം, തുടര്‍ന്ന് നഗരികാണിക്കല്‍, 11ന് കുരിശിന്റെ വഴി, 12ന് കബറടക്ക ശുശ്രൂഷ. 15ന് രാത്രി 11ന് തീ, തിരി, വെള്ളം വെഞ്ചരിപ്പ് തുടര്‍ന്ന് ഉയിര്‍പ്പ് കുര്‍ബാന, പ്രദക്ഷിണം എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ സഹവികാരി ഫാ. ജോയ്‌സ് ചെറിയ തയ്യില്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ ജോളി ജേക്കബ് മുത്തുപറമ്പ്, സി.എ പാപ്പച്ചന്‍, ജെ.എസ് സാബു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."