HOME
DETAILS
MAL
ബംഗ്ലാദേശി പൗരന് വിശുദ്ധ ഹറമിന്റെ മുകള്‍നിലയില്‍നിന്നു ചാടി മരിച്ചു
backup
June 16 2018 | 16:06 PM
മക്ക: വിശുദ്ധ ഹറമില്‍ വീണ്ടും തീര്‍ഥാടകന്റെ ആത്മഹത്യ. ബംഗ്ലാദേശി പൗരനാണ് ഇന്നലെ രാവിലെ ഹറമിന്റെ ഒന്നാം നിലയില്‍നിന്ന് കഅബക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്ന മത്വാഫിലേക്ക് ചാടി ജീവനൊടുക്കിയത്.
ഗുരുതരമായി പരുക്കേറ്റ 56കാരന് സംഭവസ്ഥലത്തു തന്നെ മരിച്ചു. താഴേക്ക് ചാടിയ ഇയാള്‍ വന്നുവീണ് ഒരു സുഡാന് പൗരന് പരുക്കേല്‍ക്കുകയും ചെയ്തു. കൈ ഒടിയുകയും ശിരസ്സിന് പരുക്കേല്‍ക്കുകയും ചെയ്ത സുഡാന് പൗരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരാഴ്ചക്കിടെ ഹറമില്‍ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ തീര്ഥാടകനാണിയാള്. ദിവസങ്ങള്‍ക്കു മുമ്പ് ഫ്രഞ്ച് പൗരത്വമുള്ള അള്ജീരിയക്കാരന് മത്വാഫ് കോംപ്ലക്സ് ടെറസിന്റെ കൈവരിയില്‍ കയറി മതാഫിലേക്ക് ചാടി ജീവനൊടുക്കിയിരുന്നു. ഈ അന്വേഷണം നടക്കുന്നതിനിടയിലാണ് രണ്ടാമത്തെ സംഭവവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."