17 സീറ്റില്‍ ബി.ജെ.പി സി.പി.എമ്മിനെ സഹായിക്കും, മൂന്നിടത്ത് തിരിച്ചും: കെ.മുരളീധരന്‍
നെടുമ്പാശ്ശേരി: സി.പി.എമ്മിന് ബി ജെ.പിയിലേക്കുള്ള പാലമാണ് വെള്ളാപ്പള്ളി നടേശനെന്ന് കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷന്‍ കെ.മുരളീധരന്‍ എം.എല്‍.എ.
കുന്നുകരയില്‍ കോണ്‍ഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി ബി.ജെ.പി ഏജന്റാണെന്ന് പറഞ്ഞത് പിണറായി വിജയനാണ്. ഇപ്പോള്‍ അതെ പിണറായിയാണ് വെള്ളാപ്പള്ളിയെ നവോത്ഥാന നായകനായി വിശേഷിപ്പിക്കുന്നത്. സംസ്ഥാനത്തെ 17 സീറ്റുകളില്‍ ബി.ജെ.പി സി.പി.എമ്മിനെ സഹായിക്കുകയും മൂന്ന് സീറ്റുകളില്‍ സി.പി.എം ബി.ജെ.പിയെ സഹായിക്കുകയും ചെയ്യുക എന്നതാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള രഹസ്യ ധാരണയെന്നും മുരളീധരന്‍ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് നരേന്ദ്രമോദിക്ക് ഇന്ത്യയില്‍ കര്‍ഷകര്‍ ഉണ്ടെന്ന് ഓര്‍മ വന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിച്ച രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ അധികാരമേറ്റ ഉടനെ തന്നെ രാഹുല്‍ഗാന്ധി നല്‍കിയ വാഗ്ദാനം നിറവേറ്റി മുഴുവന്‍ കര്‍ഷകരുടെയും കടങ്ങള്‍ എഴുതിത്തള്ളിയ കാര്യവും മുരളീധരന്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."