HOME
DETAILS
MAL
കെ.എസ്.ആര്.ടി.സി കണ്ടക്ടറെ വെട്ടി പരുക്കേല്‍പ്പിച്ചു
backup
April 06 2017 | 19:04 PM
അടിമാലി: കെ.എസ്.ആര്.ടി.സി കണ്ടക്ടറെ വെട്ടി പരുക്കേല്‍പ്പിച്ചു. കഞ്ഞികുഴി തള്ളക്കാനം ബാബു സദനത്തില്‍ സുമേഷ് ബാബു (38)നെയാണ് അടിമാലി ബസ് സ്റ്റാന്‍ഡില്‍ വെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ തൊഴിലാളികളും സംഘം ചേര്‍ന്ന് ആക്രമിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നുവെന്ന് പറയുന്നു. പ്രതികള്‍ ഒളിവിലാണ്. ആക്രമണകാരണം വ്യക്തമല്ലെന്ന് പൊലിസ് പറഞ്ഞു.
സുമേഷ് ബാബു എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. മേഖലയില്‍ സ്വകാര്യ-കെ.എസ്.ആര്.ടി.സി ബസ് ജീവനക്കാര്‍ തമ്മിലുള്ള പ്രശ്നമാണോ ആക്രമണത്തിന് കാരണമെന്ന് പൊലിസ് സംശയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."