ജില്ലയിലെ ആകെ ജനസംഖ്യയില്‍ ഒന്‍പത് ശതമാനം വിഷാദരോഗികള്‍
തൊടുപുഴ: ജില്ലയിലെ ആകെ ജനസംഖ്യയില്‍ ഒമ്പത് ശതമാനം വിഷാദരോഗികളെന്ന് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി. ആത്മഹത്യകളില്‍ 90 ശതമാനവും ഉണ്ടാകുന്നത് വിഷാദ രോഗികളില്‍ നിന്നാണ്.
വ്യക്തിപരമായ നഷ്ടങ്ങള്‍, പ്രസവാനന്തര മാനസികാവസ്ഥ, വാര്‍ധക്യ ഒറ്റപ്പെടല്‍, പഠനവൈകല്യം തുടങ്ങിയവയാണ് വിഷാദരോഗത്തിലേക്ക് നയിക്കുന്നതെന്ന് സൈക്യാട്രിക് സൊസൈറ്റി കൊച്ചി ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.കെ സുദര്‍ശന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ലോകാരോഗ്യ ദിനമായ ഇന്ന് വിഷാദരോഗത്തിന് പ്രാമുഖ്യം നല്‍കിയുളള ഒരു വര്‍ഷം നീളുന്ന ബോധവല്‍ക്കരണ പരിപാടികള്‍ക്ക് ഐ.എം എയുടെ സഹായത്തോടെ തുടക്കം കുറിക്കും. നമ്മുക്ക് വിഷാദരോഗത്തെക്കുറിച്ച് സംസാരിക്കാം എന്നതാണ് ഇതിന്റെ മുദ്രാവാക്യം. ഇന്ന രാവിലെ 11 ന് തൊടുപുഴ താലൂക്ക് ആശുപത്രിയിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഡിവൈ.എസ്.പി എന്‍.എന്‍ പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്യും.
2020 ആകുമ്പോഴേക്കും കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നങ്ങളില്‍ രണ്ടാമതായി വിഷാദ രോഗം മാറും. ഹൃദ്രോഗത്തിനാണ് ഒന്നാം സ്ഥാനം.
വിഷാദരോഗത്തെ തുടക്കത്തില്‍ തന്നെ തിരിച്ചറിയുകയുംചികിത്സിക്കുകയും ചെയ്യുക വഴി ആത്മഹത്യകള്‍ പോലുള്ള ദുരന്തങ്ങളും അനുബന്ധ രോഗങ്ങളിലേക്കുള്ള പരിണാമങ്ങളും ഒരു പരിധിവരെ തടയുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഹിന്ദി നടി ദീപികാ പദുക്കോണാണ് പരിപാടിയുടെ ബ്രാന്റ് അംബാസഡര്‍, സാമൂഹ്യ പ്രവര്‍ത്തകരും സന്നദ്ധ സേവന സംഘടനകളുംവിദ്യാഭ്യാസ സ്ഥാപനങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരുമെല്ലാമടങ്ങുന്ന സമൂഹത്തിലെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പങ്കാളിത്തത്തോടെയും സഹകരണത്തോടെയുമാണ് പദ്ധതി നടപ്പാക്കുക.
വിഷാദവും വിഷാദരോഗവും തമ്മില്‍ വേര്‍തിരിച്ച് അറിയേണ്ടതുണ്ട്. വിഷാദരോഗാവസ്ഥ എങ്ങനെ തിരിച്ചറിയാം, കണ്ടെത്താം എന്ന് വിവരിക്കുന്ന കൈപുസ്തവും വിതരണം ചെയ്യും. വ്യകതിപരമായ നഷ്ടങ്ങള്‍ ഉണ്ടാക്കുന്ന വേദനയും ദുഖവും സമയം കഴിയുമ്പോള്‍ സാധാരണ തനിയെ കുറയും. എന്നാല്‍ അത് നീണ്ടു പോകുമ്പോള്‍, പ്രത്യേകിച്ചും നഷ്ട്ട കാരണങ്ങള്‍ മാറിയ ശേഷവും വിഷാദം ബാക്കി നില്‍ക്കുകയാണെങ്കില്‍, അത് വിഷാദരോഗമാണോ എന്ന് സംശയിക്കണം. വിഷാദ വികാര പ്രകടനത്തില്‍ പരിധി വിടുകയോ ദൈനംദിന ജീവിതത്തെ ബാധിക്കുകയോ ചെയ്യുന്നുവെങ്കിലും രോഗമാണെന്നുതന്നെ സംശയിക്കാം.
മറ്റുപല രോഗങ്ങളും പോലെ വിഷാദരോഗവും തുടക്കത്തിലേ ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദപ്പെടുത്താവുന്ന ഒരു മാനസിക രോഗമോ മനസികാരോഗ്യ പ്രശ്‌നമോ ആണ്. എന്നാല്‍ മനസികരോഗങ്ങളെക്കുറിച്ചുള്ള അജ്ഞതയും ഭയവും അപമാന ഭീതയുമൊക്കെയാണ് ഇത്തരം രോഗികളെയും അവരുടെ ബന്ധുക്കളെയുമെല്ലാം മനശാത്രജ്ഞരെ സമീപിക്കുന്നതില്‍ വിമുഖരാക്കുന്നത്. ഇടുക്കി പോലെയുള്ള മലയോര ജില്ലകളില്‍ വ്യാജ ഡോക്ടറര്‍മാരുടെ ചൂഷണവും സ്ഥിതി ലഷളാക്കുന്നു. പരിപാടിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ വിദഗ്ധര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കൊച്ചിന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. കെ സുദര്‍ശന്‍ അധ്യക്ഷനാക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തൊടുപുഴ ശാഖ പ്രസിഡന്റ് ഡോ.പി.എന്‍ അജി, തൊടുപുഴ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ഉമാദേവി എന്നിവര്‍ സംസാരിക്കും. ഐ.എം.എ സെക്രട്ടറി ഡോ. രഞ്ജിത് പോള്‍, ഡോ. സാജന്‍ ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."