എം.ജിയില്‍ ത്രിദിന അന്തര്‍ദേശീയ പോളിമര്‍ ശാസ്ത്രസംഗമം ഇന്ന് മുതല്‍
അതിരമ്പുഴ : ലോകപ്രശസ്ത പോളിമര്‍ ശാസ്ത്രജ്ഞരുടെ സംഗമം 'ശരമാു2017' എന്ന പേരില്‍ ഇന്ന് മുതല്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നടത്തും. സര്‍വ്വകലാശാലയുടെ ഇന്റര്‍നാഷണല്‍ യൂനിറ്റ് ഓണ്‍ മാക്രോമോളിക്യൂലാര് സയന്‍സ് ആന്റ് എ്ന്ജിനിയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശാസ്ത്ര സംഗമം സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍ വൈസ്ചാന്സിലര് ഡോ:ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. 'നവീന പോളിമര്‍ ഉല്പന്നങ്ങള് സുസ്ഥിരതയ്ക്കും വികസന വിപ്ലവത്തിനും' എന്ന വിഷയത്തെ ആധാരമാക്കി നടക്കുന്ന സംഗമത്തില്‍ 200 ല്‍ അധികം ശാസ്ത്രജ്ഞര്‍ പങ്കെടുക്കും. പ്രൊഫ : സാബുതോമസ്, ഡോ നന്ദകുമാര്‍ കളരിക്കല്‍ എന്നിവര്‍ നേതൃത്വം നല്കുന്ന സംഗമത്തില്‍ പ്രഭാഷണങ്ങള്‍, പോസ്റ്റര്‍ പ്രദര്‍ശനം, ബ്രെയിന്‍ സ്റ്റോമിംഗ് സെഷനുകള്‍ എന്നിവയുണ്ടായിരിക്കും. ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, വ്യവസായ സംരംഭകര്‍ മാതലായവര്ക്ക് ആശയങ്ങള്‍ പങ്കുവെയ്ക്കാനുള്ള വേദിയാണ് 'ശരമാു2017'. വിവരങ്ങള്‍ക്ക് ഫോണ്‍ : 9447 099 541.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."