HOME
DETAILS

ഇളവില്‍ കേരളം:  കടകള്‍ ഭാഗികമായി തുറന്നു

  
backup
April 27 2020 | 01:04 AM

%e0%b4%87%e0%b4%b3%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%95%e0%b4%9f%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%be%e0%b4%97
 
 
 
സ്വന്തം ലേഖകര്‍
തിരുവനന്തപുരം: ലോക്ക് ഡൗണില്‍ ഇളവ് വരുത്തിയെങ്കിലും ഓറഞ്ച് സോണില്‍ പെട്ട ജില്ലകളിലെ കടകള്‍ ഇന്നലെ ഭാഗികമായേ തുറന്നുള്ളൂ. കടകളില്‍ ആളുകളുടെ വന്‍ തിരക്കോ, റോഡില്‍ വാഹനങ്ങളുടെ തിരക്കോ അനുഭവപ്പെട്ടില്ല. നഗര പ്രദേശങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതു പോലെ ഒറ്റപ്പെട്ട കടകള്‍ മാത്രമാണ് തുറന്നത്. ചില സ്വര്‍ണാഭരണക്കടകള്‍ തുറന്നെങ്കിലും പിന്നീട് പൊലിസെത്തി അടപ്പിച്ചു. 
അവശ്യസാധനങ്ങള്‍ വില്‍ക്കുന്നവ അല്ലാത്ത കടകള്‍ വളരെ കുറച്ചേ തുറന്നുള്ളൂ. ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍ കടകള്‍ തുറന്നെങ്കിലും ആളുകള്‍ കുറച്ചു മാത്രമാണ് പുറത്തിറങ്ങിയത്. ഞായറാഴ്ചയായിരുന്നെന്നതും നിരത്തുകള്‍ കൂടുതല്‍ സജീവമാകാതിരുന്നതിന് കാരണമായി. ഇളവുകള്‍ വന്ന സാഹചര്യത്തില്‍ ഇന്നു മുതല്‍ കടകളും റോഡുകളും കൂടുതല്‍ സജീവമാകും. അതേസമയം ഓറഞ്ച് സോണില്‍ പെട്ട ഇടുക്കിയിലും കോട്ടയത്തും കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കും. റെഡ് സോണില്‍ പെട്ട കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇന്നലെയും നിയന്ത്രണം കര്‍ശനമായിരുന്നു. ഇവിടുങ്ങളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ ട്രിപ്പില്‍ ലോക്ക് ഡൗണാണ്. റെഡ് സോണില്‍ പെട്ട ജില്ലയുടെ കാര്യത്തിലുള്ള ഇളവുകള്‍ അതത് ജില്ലാ കലക്ടര്‍മാര്‍ക്ക് തീരുമാനിക്കാമെങ്കിലും മെയ് മൂന്നു വരെ നിലവിലുള്ള നിയന്ത്രണങ്ങള്‍ അതുപോലെ തുടരാനാണ് സാധ്യത.
 ആലപ്പുഴ: ഇളവുകള്‍ വന്നതോടെ ആലപ്പുഴ ജില്ലയില്‍ ജനജീവിതം ഭാഗികമായി സജീവമായി. ഗ്രാമ പ്രദേശങ്ങളിലെ ചെറിയ കടകളും വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തനം തുടങ്ങി. അതേസമയം സ്വകാര്യ വാഹനങ്ങളുമായി റോഡുകളില്‍ ഇറങ്ങുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി മാത്രമാണ് പൊലിസ് കടത്തിവിട്ടത്. ഇന്നലെ നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ മിക്കതും അടഞ്ഞു കിടന്നു. 
അതേ സമയം ഇളവുകള്‍ ഉള്ള സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കട തുറന്നവരെ പൊലിസെത്തി നിര്‍ബന്ധിച്ച് അടപ്പിച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സരയും ജില്ലാ ജനറല്‍ സെക്രട്ടറി വി.സബില്‍രാജും ആരോപിച്ചു. 
 കൊച്ചി: കടകള്‍ തുറക്കുന്നതില്‍ പ്രഖ്യാപിച്ച ഇളവുകള്‍ എറണാകുളത്ത് കാര്യമായ ചലനങ്ങളുണ്ടാക്കിയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ തുറന്ന ഭക്ഷ്യവസ്തു വില്‍പന കടകള്‍, പച്ചക്കറി കടകള്‍ തുടങ്ങിയവ തന്നെയാണ് ഇന്നലെയും കാര്യമായി തുറന്നത്. കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ രണ്ട് സ്ഥലങ്ങള്‍ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചതിനാല്‍ എറണാകുളം നഗരത്തില്‍ നിയന്ത്രണം കര്‍ശനമായിരുന്നു. 
നഗരത്തിലെ പ്രധാന വീഥികളിലേക്കുള്ള ഇടറോഡുകളെല്ലാം പൊലിസ് ബാരിക്കേഡ് വച്ച് അടച്ചു. ദേശീയ പാതയില്‍ ആലപ്പുഴ ഭാഗത്തുനിന്ന് വൈറ്റിലയിലേക്കുള്ള ഭാഗവും ബാരിക്കേഡ് വച്ച് അടച്ചു. സര്‍വിസ് റോഡ് വഴി, കര്‍ശന പരിശോധനക്ക് ശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. സ്വകാര്യ വാഹനങ്ങളും ചരക്ക് വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയതും.
ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ജനജീവിതത്തില്‍ കാര്യമായ ചലനമുണ്ടാക്കിയില്ല. ഹോട്ടലുകള്‍ പാര്‍സല്‍ സര്‍വിസിന് മാത്രമായി തുറന്നു. വൈകുന്നേരം അഞ്ചുമണിയായതോടെ പൊലിസ് നിരത്തിലിറങ്ങി തുറന്നിരുന്ന കടകള്‍ അടപ്പിക്കുകയും ചെയ്തു.
മലപ്പുറം: റെഡ് സോണില്‍പെട്ട മലപ്പുറത്ത് ലോക്ക് ഡൗന്‍ കര്‍ശനമായി നടപ്പാക്കി വരികയാണ്. ഇതുവരെ ഒരു ഇളവും നല്‍കിയിട്ടില്ല. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ പൊലിസ് നിരീക്ഷണമുണ്ട്. കഴിഞ്ഞദിവസം നാലുമാസം പ്രായമായ കുഞ്ഞു മരിച്ച മഞ്ചേരി പയ്യനാടില്‍ അതീവ ജാഗ്രത നിലനില്‍ക്കുകയാണ്.
പത്തനംതിട്ട: ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും പത്തനംതിട്ട ജില്ലയില്‍ ഇന്നലെ തിരക്ക് നന്നേ കുറവായിരുന്നു. ഇളവ് പ്രാബല്യത്തിലായ ശനിയാഴ്ചയേക്കാളും ഇന്നലെ നിരത്തുകള്‍ ഒഴിഞ്ഞുകിടന്നു. കടകള്‍ പലതും തുറന്നില്ല. ഇന്ന് മുതല്‍ ജില്ലയില്‍ ജനജീവിതം സാധാരണ നില കൈവരിക്കാന്‍ തുടങ്ങുമെന്നാണ് കരുതുന്നത്.
രോഗപ്രതിരോധത്തിന്റെ ഭാഗമായി പത്തനംതിട്ട -കൊല്ലം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ചില പ്രദേശങ്ങള്‍ അടച്ചു. കുന്നത്തൂര്‍ താലൂക്ക് ഉള്‍പ്പെടുന്ന അതിര്‍ത്തി പങ്കിടുന്ന റോഡുകള്‍ പൂര്‍ണമായി അടച്ചു. പത്തനംതിട്ട-അടൂര്‍ റോഡിലെ ഏഴാം മൈലും അടച്ചു. അവശ്യ സര്‍വിസുകള്‍ മാത്രമേ ഇതുവഴി അനുവദിക്കൂ. കോട്ടയത്തും കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട -കോട്ടയം അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കി. 
 കണ്ണൂര്‍: കണ്ണൂരിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ പുറത്തിറങ്ങുന്നവരെ പൊലിസ് കസ്റ്റഡിയിലെടുത്ത് ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കു മാറ്റുകയാണ്. കൊവിഡ് സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകള്‍ക്കു മുന്നിലും പൊലിസ് പട്രോളിങ് നടത്തുന്നുണ്ട്.  റെഡ് സോണില്‍പെട്ട ജില്ലയായതിനാല്‍ എല്ലാ പൊലിസ് സ്റ്റേഷന്‍ അതിര്‍ത്തികളും അടച്ചിട്ടുണ്ട്. ട്രിപ്പില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ഓരോ പ്രദേശത്തും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ഒന്നോ രണ്ടോ കടകളേ തുറക്കാന്‍ പൊലിസ് അനുവദിക്കുന്നുള്ളൂ.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago