ഹര്‍ത്താല്‍ വൈക്കത്ത് സമാധാനപരം
വൈക്കം: യു.ഡി.എഫും ബി.ജെ.പിയും നടത്തിയ ഹര്‍ത്താല്‍ വൈക്കത്ത് പൂര്‍ണം.
ഒറ്റപ്പെട്ട അക്രമസംഭവങ്ങളൊഴിച്ചാല്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. രാവിലെ മുതല്‍ തന്നെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ടൗണില്‍ ഇറങ്ങി.
താലൂക്ക് ഓഫിസും നാനാടത്തെ സിന്‍ഡിക്കേറ്റ് ബാങ്കുമെല്ലാം അടപ്പിച്ചു. സിന്‍ഡിക്കേറ്റ് ബാങ്കിലെ ജീവനക്കാര്‍ ഓഡിറ്റിംഗ് നടക്കുന്നതുകൊണ്ട് ബാങ്ക് തുറന്നു പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ രോഷാകുലരായതോടെ അടച്ചു.
എല്‍.ഐ.സി ഓഫിസിന്റെ ഗെയ്റ്റിനുമുന്നില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ അണിനിരന്നു മുദ്രാവാക്യം മുഴക്കിയത് ഏറെനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ ഇടപെടലുകളും സംഘര്‍ഷാവസ്ഥക്ക് തടയിട്ടു. ഈ സമയം റോഡിലൂടെ എത്തിയ ഒട്ടുമിക്ക വാഹനങ്ങളും തടഞ്ഞു. തുടര്‍ന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ അനുകൂല പ്രകടനം നടത്തി. കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ക്കപ്പെട്ടു.
ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."