HOME
DETAILS
MAL
ഖനി അപകടം: ഒരു തൊഴിലാളിയുടെ മൃതദേഹം കൂടി പുറത്തെടുത്തു
backup
February 26 2019 | 18:02 PM
ഷില്ലോങ്: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13ന് മേഘാലയയിലെ അനധികൃത ഖനിയില്‍ കുടുങ്ങി മരിച്ച തൊഴിലാളികളില്‍ അഞ്ചാമന്റെ മൃതദേഹവും നാവികസേന പുറത്തെടുത്തു. ഖനിയില്‍ 370 അടി താഴ്ചയില്‍നിന്നാണ് മൃതദേഹം പുറത്തെടുത്തത്.
മേഘാലയയിലെ ഈസ്റ്റ് ജെയ്ന്തിയാ ഹില്‍ ജില്ലയിലെ അനധികൃത ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്.
മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. 15 തൊഴിലാളികളാണ് ഖനിയില്‍ കുടുങ്ങിയിരുന്നത്.
ഇന്നലെ പുറത്തെടുത്ത മൃതദേഹം അസം സ്വദേശിയായ ആമിര്‍ ഹുസൈന്റെതാണെന്ന് സ്ഥിരീകരിച്ചു.
തൊഴിലാളികളെ ജീവനോടെയോ മരിച്ച നിലയിലോ പുറത്തെടുക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണ് ദൗത്യം മാസങ്ങള്‍ നീണ്ടിട്ടും തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."