അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിന് സമീപം മണ്ണിടിച്ചില്‍: ദുരന്ത നിവാരണ അതോറിറ്റി സ്റ്റോപ്പ് മെമ്മോ നല്‍കി
കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഇടതു സ്വതന്ത്ര എം.എല്‍.എ പി.വി അന്‍വറിന്റെ വാട്ടര്‍തീം പാര്‍ക്കിന് സ്‌റ്റോപ്പ് മെമ്മോ.
പാര്‍ക്കിന് സമീപം മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ദുരന്ത നിവാരണ അതോറിറ്റി സ്റ്റോപ്പ് മെമ്മോ നല്‍കിയത്. ഇത് കൂടരഞ്ഞി വില്ലേജ് ഓഫിസര്‍ ഇന്ന് നേരിട്ട് എം.എല്‍.എക്ക് കൈമാറും.
കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടിയ അതേ ദിവസം തന്നെയാണ് പാര്‍ക്കിന് പിന്‍വശത്ത് മണ്ണിടിച്ചിലുണ്ടായത്. എം.എല്‍.എയുടെ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന പ്രദേശം പരിസ്ഥിതിലോല പ്രദേശമല്ലെന്നും കക്കാടംപൊയില്‍ പ്രകൃതി ദുരന്ത സാധ്യതയുള്ള സ്ഥലമല്ലെന്നുമുള്ള ജില്ലാ കലക്ടറുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്. സംഭവം നടന്ന അന്ന് തന്നെ ഇക്കാര്യം അറിയിച്ച് കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും വേണ്ടത്ര ഗൗനിച്ചില്ലെന്നും ഉരുള്‍പൊട്ടിയ വിവരം അധികൃതര്‍ മറച്ചു വെക്കുകയായിരുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രനാണ് പരാതി നല്‍കിയത്.
കനത്ത മഴയില്‍ ഉരുള്‍പൊട്ടി പാര്‍ക്കില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്.
പ്രധാന പൂളിന്റെ താഴ്ഭാഗത്ത് വന്‍തോതില്‍ മണ്ണൊലിപ്പില്‍ നാശനഷ്ടങ്ങളുമുണ്ട്. 2,800 അടി ഉയരത്തിലുള്ള മലയുടെ വശങ്ങള്‍ ഇടിച്ച് നിര്‍മിച്ച പാര്‍ക്കില്‍ 40 ഡിഗ്രിയിലേറെ ചെരുവില്‍ കെട്ടിടങ്ങളും റെയ്ഡുകളുമുണ്ടെന്നും മണ്ണൊലിപ്പില്‍ ഇവ തകര്‍ന്ന് അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."