ട്രെയിന്‍ ബുക്ക് ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ ബുക്ക് ചെയ്യാനായി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം. റെയില്‍വേ നല്കുന്ന ടിക്കറ്റുകള്‍ക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി രണ്ട് ഘട്ടമായാണ് ആധാര്‍ നിര്‍ബന്ധമാക്കുക.
ആദ്യ ഘട്ടം 15 ദിവസത്തിനകം തുടങ്ങുമെന്ന് റെയില്‍വേ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. റെയില്‍വേ നല്കുന്ന ആനുകൂല്യങ്ങള്ക്കാവും ആദ്യം ആധാര്‍ നിര്‍ബന്ധമാക്കുക. രണ്ടാം ഘട്ടത്തിലാവും ടിക്കറ്റെടുക്കലിന് കൂടി ആധാര്‍ നിര്‍ബന്ധമാക്കുക. ഓണ്‍ലൈന്‍ വഴിയും കൗണ്ടര്‍ വഴിയും ടിക്കറ്റ് ലഭിക്കുന്നതിന് ആധാര്‍ നമ്പര്‍ നല്‍കേണ്ടി വരും. യാത്രാ വേളയില്‍ ആധാര്‍ കാര്‍ഡ് സൂക്ഷിതക്കുകയും വേണം.
ആള്‍മാറാട്ടം തടയുന്നതിനും റെയില്‍വേ റിസര്‍വേഷനിലെ തട്ടിപ്പ് തടയുന്നതിനുമാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. അവശ്യ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രിംകോടതി ഉത്തരവ് നിലനില്‍ക്കവെയാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ പുതിയ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."