വൈദ്യുതി മേഖലയെ പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ പ്രക്ഷോഭം വേണം: സി.ഐ.ടി.യു
തിരൂര്‍: വൈദ്യുതി മേഖലയെ പൊതുമേഖലയില്‍ നിലനിര്‍ത്താനുള്ള യോജിച്ച പ്രക്ഷോഭത്തിന് തയാറെടുക്കണമെന്ന് കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സി.ഐ.ടി.യു തിരൂര്‍ ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ നടന്ന സമ്മേളനം കെ കൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ വൈദ്യതി മേഖലയെ പൊതുമേഖലയില്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ വൈദ്യതി മേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികളും പൊതുസമൂഹവും യോജിച്ച പ്രക്ഷോഭത്തിന് ഒരുങ്ങണമെന്നാണ് സമ്മേളന ആഹ്വാനം. മഴക്ക് മുമ്പുള്ള അറ്റകുറ്റപണികള്‍ക്കാവശ്യമായ ഗുണനിലവാരമുള്ള സാധന സാമഗ്രികള്‍ എത്രയും വേഗം സെക്ഷന്‍ ഓഫിസുകളില്‍ എത്തിക്കണമെന്നും വൈദ്യതി സുരക്ഷാ പാലനത്തിന് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഡിവിഷന്‍ പ്രസിഡന്റ് കെ രാജേഷ് അധ്യക്ഷനായി. യൂനിയന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.കെ ഷാജന്‍, വൈസ് പ്രസിഡന്റ് സഹദേവന്‍, ഡിവിഷന്‍ സെക്രട്ടറി വി.സി ശശിധരന്‍, കെ രവി, കെ.പി ശിവദാസന്‍, കെ.പി നൗഷാദ്, എന്‍ അറുമുഖന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."