HOME
DETAILS

പൊലിസിന് വീഴ്ച ഉണ്ടായെങ്കില്‍ നടപടിയെന്ന് തച്ചങ്കരി

  
backup
April 27 2020 | 02:04 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%b4%e0%b5%8d%e0%b4%9a-%e0%b4%89%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af%e0%b5%86%e0%b4%99%e0%b5%8d
 
 
 
കൊച്ചി: കണ്ണൂര്‍ പാലത്തായില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജന്‍ പീഡിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായി ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞു.  കേസ് ക്രൈംബ്രാഞ്ച് പഠിച്ചുവരികയാണ്. 
ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കേസ് അന്വേഷണത്തില്‍ പൊലിസിന് വീഴ്ച ഉണ്ടായെന്നത് അന്വേഷിക്കും. അക്കാര്യം തെളിഞ്ഞാല്‍ നടപടി സ്വീകരിക്കും. പ്രതിയെ ഒളിവില്‍ താമസിപ്പിച്ചവര്‍ക്കെതിരെയും നടപടി ഉണ്ടാവുമെന്ന് അദ്ദേഹം എറണാകുളത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 
കോവിഡ് -19 വ്യാപനവും ലോക്ക്ഡൗണും ക്രൈബ്രാഞ്ചിന്റെ പല കേസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് വന്നില്ലായിരുന്നെങ്കില്‍ പല കേസുകളിലും ഇപ്പോള്‍ അന്വേഷണം പൂര്‍ത്തിയാവുമായിരുന്നു. പല  പ്രമാദമായ കേസുകളുടെ അന്വേഷണ വേഗത്തെയും പുരോഗതിയെയും കോവിഡ് വ്യാപനം ബാധിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ തെളിവുകള്‍ കണ്ടെത്തിയതിനാലാണ് മരട് ഫ്‌ളാറ്റ് കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ കെ..എ ദേവസ്യയെ പ്രതി ചേര്‍ക്കാന്‍ സര്‍ക്കാരിനോട് അനുമതി തേടിയത്. ആദ്യം അയച്ച അപേക്ഷയില്‍ മറുപടി ലഭിക്കാത്തതിനാല്‍ വീണ്ടും അനുമതി അപേക്ഷ നല്‍കി. 
എ.ജിയോട് നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് അറിയുന്നത്. സര്‍ക്കാര്‍ അനുമതി പ്രകാരം മാത്രമേ ദേവസ്യക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  14 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  14 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  14 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  14 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  14 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  14 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  14 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  14 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  14 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  14 days ago