അറബ്-യൂറോപ് ഉച്ചകോടി സമാപിച്ചു
ജിദ്ദ: ഈജിപ്തില്‍ നടന്ന പ്രഥമ അറബ്- യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിയില്‍ ഫലസ്തീനുള്ള പിന്തുണ ആവര്‍ത്തിച്ച് അറബ് രാജ്യങ്ങള്‍. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഫലസ്തീന്‍ വിഷയത്തില്‍ അറബ് രാജ്യങ്ങളുടെ നിലപാട് ഉച്ചകോടിയില്‍ പ്രഖ്യാപിച്ചത്.
കിഴക്കന്‍ ജറൂസലം തലസ്ഥാനമായി 1967 ലെ അതിര്‍ത്തികള്‍ അടിസ്ഥാനത്തിലുള്ള സ്വതന്ത്ര ഫലസ്തീന്‍ സ്ഥാപിക്കണമെന്നുള്ള ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സല്‍മാന്‍ രാജാവ് പറഞ്ഞു.
ഫലസ്തീന്‍ വിഷയം ആഗോള നിലനില്‍പ്പിന്റെ തന്നെ പ്രശ്‌നമാണെന്നും രാജാവ് ഓര്‍മിപ്പിച്ചു. ഫലസ്തീനുള്ള ശക്തമായ പിന്തുണ ആവര്‍ത്തിച്ച സല്‍മാന്‍ രാജാവ് ഈ വിഷയത്തില്‍ യൂറോപ്യന്‍ യൂനിയന്റെ അനുകൂല നിലപാടിനെ പ്രശംസിച്ചു. രണ്ടുദിവസമായി ഈജിപ്തിലെ ശറമുശൈഖില്‍ നടന്ന ഉച്ചകോടിയില്‍ വാണിജ്യം, ഊര്‍ജം, ശാസ്ത്രം, സാങ്കേതികം, ഐ.ടി, ടൂറിസം, കൃഷി തുടങ്ങിയ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചു. 2022ല്‍ ബ്രസല്‍സിലായിരിക്കും അടുത്ത ഉച്ചകോടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."