HOME
DETAILS
MAL
ഒമാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു; ഇന്ന് പുതുതായി 51 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
backup
April 27 2020 | 09:04 AM
മസ്കറ്റ്: ഒമാനില്‍ പുതിയതായി 51 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സമീപ ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ എണ്ണമാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2049 ആയി ഉയര്‍ന്നു.
ഇന്ന് പുതിയതായി 31പേര് രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 364 ആയി. മൂന്ന് സ്വദേശികളും 7 വിദേശികളും അടക്കം പത്ത് പേര് മരണപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത 74 വയസ്സുള്ള സ്വദേശിയുടെ മരണം ആണ് ഇതില്‍ അവസാനത്തേത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര് വിദേശികളും 37 പേര് സ്വദേശികളുമാണ്. പുതിയ രോഗികളില്‍ 15 പേര് മസ്കറ്റ് മേഖലയില്‍ നിന്നാണ്. ഇവിടെ രോഗികളുടെ എണ്ണം 1464 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 232 ആയി ഉയര്‍ന്നു. മരണപ്പെട്ട പത്ത് പേരും മസ്കറ്റ് മേഖലയില്‍ ചികിത്സയില്‍ ഇരുന്നവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."