HOME
DETAILS
MAL
തെറ്റിയാര്‍ തോടിന് പുനര്ജന്മം: ജനകീയ കണ്വന്ഷന് 19ന്
backup
June 17 2018 | 02:06 AM
കഠിനംകുളം: ജില്ലയിലെ പ്രധാന ജലസ്രോതസുകളിലൊന്നായ തെറ്റിയാര്‍ തോടിനെ പുനരുജ്ജീവിപ്പിക്കുന്നതോടനുബന്ധിച്ച് സഹകരണം ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജനകീയ കണ്വന്ഷന് 19ന് നടക്കും.
19ന് വൈകിട്ട് അഞ്ചിന് കഴക്കൂട്ടം അല്‍സാജ് കണ്വന്ഷന് സെന്ററിലാണ് കണ്വന്ഷന് ചേരുക. ഇതുസംബന്ധിച്ച് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. ജില്ല കലക്ടര്‍, ടെക്നോപാര്‍ക്ക് സി.ഇ.ഒ, ശുചിത്വമിഷന്, ഇറിഗേഷന്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ പങ്കെടുത്ത യോഗത്തില്‍ തെറ്റിയാര്‍ തോടിന്റെ പുനരുദ്ധാരണത്തിനായി മാസ്റ്റര്‍പ്ലാനും തയാറാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."