HOME
DETAILS

പാലപ്പെട്ടി മുതല്‍ പൊന്നാനി വരെ രൂക്ഷമായ കടലാക്രമണം

  
backup
July 06 2016 | 08:07 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8



പൊന്നാനി: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ തീരദേശത്ത് കടലേറ്റം ശക്തമായി. പാലപ്പെട്ടി, അജ്മീര്‍ നഗര്‍, മുറിഞ്ഞഴി, ലൈറ്റ് ഹൗസ്, മൈലാഞ്ചിക്കാട്, പുതുപൊന്നാനി, വെളിയംകോട് എന്നിവിടങ്ങളിലാണ് ഇന്നലെയും കടലാക്രമണം ശക്തമായത്.
വെളിയംങ്കോട് മാത്രം 20 വീടുകളിലേക്ക് ഇന്നലെ വെള്ളം കയറി. ശക്തമായ തിരയില്‍ അടുക്കളയിലെ പാത്രങ്ങള്‍ വരെ ഒലിച്ചു പോയി. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. വെളിയംങ്കോട് ഫിഷറീസ് സ്‌കൂളിനോട് ചേര്‍ന്ന ദുരിതാശ്വാസ ക്യാംപ് താമസിക്കാന്‍ പറ്റാത്ത തകര്‍ച്ചാ ഭീഷണിയിലാണ്. കാട് പിടിച്ച് കിടക്കുന്ന ഈ ക്യാംപ് വൃത്തിയാക്കാന്‍ അധികൃതര്‍ ഇനിയും തയാറായിട്ടില്ല. ചോര്‍ന്നൊലിക്കുന്ന നിലയിലാണ് ഈ ദുരിതാശ്വാസ ക്യാംപ്.
പാലപ്പെട്ടിയിലും കാപ്പിരിക്കാടും അഞ്ചുവീടുകളിലേക്ക് വെള്ളം കയറി. കാപ്പിരിക്കാട് കടപ്പുറത്ത് തെക്കേ പുറത്ത്  ബീവാത്തു, തെക്കന്‍ മുഹമ്മദ്, രായീന്‍ മരക്കാര്‍ വീട്ടില്‍ മുഹമ്മദ് എന്നിവരുടെ വിടുകളിലും പലപ്പെട്ടി കടപ്പുറത്തെ കോയ, അയമു എന്നിവരുടെ വീടുകളിലേക്കുമാണ് വെള്ളം കയറിയത്. ശക്തമായ കടലാക്രമണത്തിലാണ് ഇവരുടെ വീടുകളിലേക്ക് വെള്ളം കയറിയത്. ഇവര്‍ ബന്ധുവീടുകളിലേക്ക്  താമസം മാറി. കാപ്പിരിക്കാട് മുതല്‍ പൊന്നാനി വരെയുള്ള തീരത്ത് മുപ്പതോളം തെങ്ങുകളും കടപുഴകിയിട്ടുണ്ട്.
വന്‍ തിരമാലകള്‍ അടിച്ച് കയറിയതോടെ 200 മീറ്ററിലധികം കര കടലെടുത്തു. കടല്‍ഭിത്തി ഇല്ലാത്ത അജ്മീര്‍ നഗര്‍, മൈലാഞ്ചിക്കാട് എന്നിവിടങ്ങളിലാണ് കടല്‍ക്ഷോഭം രൂക്ഷം. നിരവധി തെങ്ങുകള്‍ കടല്‍ക്ഷോഭ ഭീഷണിയിലാണ് .
കടല്‍ഭിത്തിയുള്ള  മേഖലകളിലും കടല്‍ കരയിലേക്ക് ഇരച്ചുകയറുന്നുണ്ട്. അഴിമുഖം മുതല്‍ മരക്കടവ് വരെയാണ് കടലേറ്റം രൂക്ഷമായിട്ടുള്ളത്. കടല്‍ഭിത്തിക്കു മുകളിലൂടെ ആക്കിടക്കുന്ന തിര കരയിലേക്ക് കയറി സമീപത്തെ നിരവധി വീടുകള്‍ക്ക് ചുറ്റും വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്. കടലേറ്റത്തില്‍ ജങ്കാര്‍ റോഡ് പൂര്‍ണമായും മണല്‍ മൂടിയ നിലയിലാണ് . ഇവിടെ ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago
No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago
No Image

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ള്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്റെ കുരുക്ക് മുറുകുന്നു  

Kerala
  •  a month ago
No Image

പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ

Kerala
  •  a month ago
No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago
No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago