ലോക്ക് ഡൗണ്‍: 'വിമുക്തി'യിലേക്ക് വിളിച്ചത് 740 പേര്‍
കൂരാച്ചുണ്ട് (കോഴിക്കോട്): സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യശാലകള്‍ അടച്ചുപൂട്ടിയതോടെ മദ്യപാനം ഉപേക്ഷിക്കാന്‍ സന്നദ്ധരായി നിരവധിപേര്‍.
എക്‌സൈസ് വകുപ്പിന് കീഴിലുള്ള 'വിമുക്തി' കൗണ്‍സലിങ് സെന്ററുകളിലേക്കാണ് മദ്യപാനം നിര്‍ത്താനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി പലരും ഫോണ്‍ വിളിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 'വിമുക്തി'യിലേക്ക് വിളിച്ചത് 740 പേരാണ്. ലോക്ക് ഡൗണിന് ശേഷം ചികിത്സ തുടങ്ങാമെന്നാണ് ഇവര്‍ക്കു നല്‍കുന്ന മറുപടി.
മദ്യം കിട്ടാതെവന്ന ആദ്യ ദിവസങ്ങളില്‍ പലരും രൂക്ഷമായ മാനസികപ്രശ്‌നത്തിലായിരുന്നുവെന്ന് ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളിലെ
സൈക്യാട്രിസ്റ്റുകള്‍ പറയുന്നു. ആത്മഹത്യാപ്രവണത, ഉറക്കക്കുറവ്, അമിതമായ വിയര്‍പ്പ്, ദഹനപ്രശ്‌നങ്ങള്‍, നിര്‍ജലീകരണം, അസ്വസ്ഥത, ക്ഷോഭം,വിശപ്പില്ലായ്മ, ഛര്‍ദി, ഉത്കണ്ഠ, സങ്കോചം, വിറയല്‍, ശക്തമായ തലവേദന, അപസ്മാരം തുടങ്ങിയവയായിരുന്നു പ്രശ്‌നങ്ങള്‍. എന്നാല്‍, മാനസികപ്രശ്‌നങ്ങള്‍ ഏഴു മുതല്‍ പത്തു ദിവസത്തിനകം പരിഹരിക്കപ്പെടുകയും ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തു. മദ്യരഹിത ജീവിതം സാധ്യമാണെന്ന് ബോധ്യമായവരാണ് മദ്യം പൂര്‍ണമായും ഉപേക്ഷിക്കാന്‍ ശാസ്ത്രീയമായ വഴിതേടുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് മദ്യപാനം മുടങ്ങിയതിനെ അനുകൂലമായി ഉപയോഗിക്കാനാകണമെന്നും കുടിനിര്‍ത്തിയ വ്യക്തികളെ നന്നായി സ്‌നേഹിച്ചും പ്രോത്സാഹിപ്പിച്ചും വ്യത്യസ്ത ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കണമെന്നും പ്രമുഖ മനോരോഗ വിദഗ്ധന്‍ ഡോ. സി.ജെ ജോണ്‍ പറഞ്ഞു.
മദ്യാസക്തി മൂലം വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് സൗജന്യ വൈദ്യസഹായത്തിനാണ് ജില്ലകള്‍തോറും വിമുക്തി ഡി-അഡിക്ഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സൈക്യാട്രിസ്റ്റിന്റെയും മറ്റു ഡോക്ടര്‍മാരുടെയും സേവനം ഇവിടെ ലഭ്യമാണ്. ടോള്‍ഫ്രീ നമ്പര്‍:14405. സഹായത്തിന് ആരോഗ്യവകുപ്പിന്റെ ദിശ നമ്പറിലേക്കും (1056, 0471 2552056) വിളിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."