ദുരന്തത്തില്‍പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം: ചെന്നിത്തല
തിരുവമ്പാടി: കഴിഞ്ഞദിവസം മലയോരത്തുണ്ടായ ഉരുള്‍പൊട്ടലിലും പ്രകൃതിക്ഷോഭത്തിലും നാശനഷ്ടം സംഭവിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഭരണകൂടത്തിന്റെ ഒത്താശയോടെ കര്‍ഷകരുടെ സ്ഥലങ്ങളില്‍ വനംവകുപ്പ് നടത്തുന്ന ഏകപക്ഷീയ ജണ്ട കെട്ടല്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇക്കാര്യം നാളെ നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉരുള്‍പൊട്ടലുണ്ടായ ആനക്കാംപൊയില്‍ പ്രദേശം അദ്ദേഹം സന്ദര്‍ശിച്ചു. എം.ഐ ഷാനവാസ് എം.പി, ഡി.സി.സി. പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, എന്‍. സുബ്രഹ്മണ്യന്‍, മില്ലി മോഹനന്‍, ഫിലിപ്പ് പാമ്പാറ, ബോസ് ജേക്കബ്, സണ്ണി കിഴക്കെരക്കാട്ട്, ഹനീഫ ആച്ചപറമ്പില്‍, റോബര്‍ട്ട് നെല്ലിക്കതെരുവില്‍, ജമീഷ് ഇളംതുരുത്തി, ടോമി കൊന്നക്കല്‍, മനോജ് വാഴപറമ്പില്‍, മേഴ്‌സി പുളിക്കാട്ട്, പൗലോസ് ചൂരക്കൊടി, സുബിന്‍ മുത്തപ്പന്‍പുഴ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."