ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ പൊലിസ് നടപടി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി
കൊടുവള്ളി:ജിഷ്ണുവിന്റെ അമ്മയ്ക്കു നേരെയുണ്ടായ പൊലിസ് ഭീകരതയില്‍ പ്രതിഷേധിച്ച് കൊടുവള്ളി മുന്‍സിപ്പല്‍ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം ലീഗ് സെക്രട്ടറി കെ.പി മുഹമ്മദന്‍സ് യോഗം ഉദഘാടനം ചെയ്തു.മുന്‍സിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് എം.നസീഫ്, ജന.സെക്രട്ടറി എന്‍.കെ മുഹമ്മദലി, പി.കെ സുബൈര്‍, ഒ.പി മജീദ്, കോഴിശ്ശേരി മജീദ്, ഷംനാദ് നെല്ലാങ്കണ്ടി, കാദര്‍കുട്ടി നരൂക്കില്‍, നൗഷാദ് കൊയങ്ങോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മുക്കം: കോണ്‍ഗ്രസ് മുക്കം പൊലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. കോണ്‍ഗ്രസ് ബ്ലോക് പ്രസിഡന്റ് എം. ടി അശ്‌റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശംസുദ്ദീന്‍ അധ്യക്ഷനായി. വി.എം ജംനാസ്, മുഹമ്മദ് ജിഷാന്‍, സതീഷ് മുത്തേരി, യു.പി മരക്കാര്‍, ജിഷി കാരിപ്ര സംസാരിച്ചു. ടി. പ്രേമ ദാസന്‍, എം.കെ മമ്മദ്, നജീബ് കല്‍പൂര്‍, പി.വി സുരേന്ദ്ര ലാല്‍, ജുനൈദ് പാണ്ടികശാല, ജംശീര്‍ ഒളകര എന്നിവര്‍ നേതൃത്വം നല്‍കി.
കട്ടാങ്ങല്‍:ജിഷ്ണു വിഷയത്തില്‍ ടി. സിദ്ദീഖിനെതിരെ പൊലിസ് നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ച് ചാത്തമംഗലം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടാങ്ങലില്‍ പ്രതിഷേധ പ്രകടനം നടത്തി. ഷെരീഫ് മലയമ്മ, ഷാഫി മാസ്റ്റര്‍, ഹര്‍ഷല്‍ പറമ്പില്‍, വിശ്വന്‍ വെള്ളലശ്ശേരി, ഫഹദ് പാഴൂര്‍, അനില്‍ സങ്കേതം, ജബ്ബാര്‍ മലയമ്മ, റജിമോന്‍ ചേന്നോത്ത്, അതുല്‍ ചാത്തമംഗലം, ബാബു കൊളോച്ചാല്‍ ഐ.കെ നിയാസ്, പി ബഷീര്‍ നേതൃത്വം നല്‍കി.
പന്തീരങ്കാവ്: ജിഷ്ണുവിന്റെ അമ്മയെ മര്‍ദിച്ച പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് ഒളവണ്ണ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പന്തീരങ്കാവില്‍ പ്രതിഷേധ പ്രകടനം നടത്തി. അഷ്‌റഫ് അറപ്പുഴ, എന്‍.എം അന്‍വര്‍, വി അനൂപ് ഖാന്‍, എന്‍.വി ഷമീര്‍, എ ജാഫര്‍, ടി അഫ്‌സല്‍, സി.കെ ഫാറുഖ്, കെ റഫീക്ക്, കെ അജ്‌നാസ് എന്നിവര്‍ നേതൃത്വം നല്‍കി.
ഫറോക്ക്: കോണ്‍ഗ്രസ് നേതാക്കളെ പൊലിസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മണ്ഡലം പ്രസിഡണ്ടന്റ് കെ. രാജന്‍ അധ്യക്ഷനായി. ടി. ഷഫ്‌നാസ് അലി, കെ. ഉദയകുമാര്‍, കെ. സക്കീര്‍ ഹുസൈന്‍, എ. ഉണ്ണികൃഷണന്‍, കെ. സുബ്രഹ്മണ്യന്‍, ടി. പുരുഷു, ടി.പി വിനോദ്, പി. മുഹമ്മദ് റിയാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."