ഇതരസംസ്ഥാന തൊഴിലാളി സംഗമവുമായി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്
പരപ്പനങ്ങാടി: ചെറിയപെരുന്നാള്‍ ദിനത്തില്‍ ഇതരസംസ്ഥാനതൊഴിലാളികള്‍ക്ക് സ്വതന്ത്രമായി സംസാരിക്കുവാനും സംവാദിക്കാനുമുള്ള വേദിയൊരുക്കി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്.
'ഈദ് മിലാന് 2018' പരിപാടിയുടെ ഭാഗമായാണ് തൊഴിലാളികള്‍ പെരുന്നാള്‍ ദിനത്തില്‍ ഒന്നിച്ചുകൂടിയത്. ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ റമദാന് ഒന്ന് മുതല്‍ എല്ലാദിവസവും യാത്രക്കാര്‍ക്കും മറ്റും നോമ്പ്തുറയും സംഘടിപ്പിച്ചിരുന്നു. തിരൂരങ്ങാടി മണ്ഡലത്തിന്റെ വിവിധഭാഗങ്ങളില്‍ തൊഴില്‍ ചെയ്യുന്ന കൊല്‍ക്കത്ത, ബീഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, അസം, വെസ്റ്റ് ബംഗാള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ നൂറിലേറെ മുസ്ലിം തൊഴിലാളികളാണ് ഫൗണ്ടേഷന് പവലിയനില്‍ പങ്കെടുക്കാനെത്തിയത്.
എല്ലാ തൊഴിലാളികളും പരസ്പരം പരിചയപ്പെട്ട് സന്തോഷം പങ്കിട്ടു. വിവിധ പള്ളികളില്‍ നിസ്കാരത്തിന് നേതൃത്വം നല്‍കാനെത്തിയവരും വിദ്യാര്‍ഥികളും സംഗമത്തിനെത്തിയിരുന്നു.
തൊഴിലാളികളെ സേവനസന്നദ്ധരായും സാംസ്കാരികമായും മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എം.എസ്.എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സിറാജുദ്ദീന് നദ്വി ഉദ്ഘാടനം ചെയ്തു. സി.പി അബ്ദുറഹ്മാന് അധ്യക്ഷനായി. പി.ഒ മുഹമ്മദ് നഈം മുഖ്യപ്രഭാഷണം നടത്തി. ഹാഫിസ് റഹ്മത്തുല്ല ബീഹാര്‍, ഉമ്മര്‍ ഒട്ടുമ്മല്‍, എന്‍.വി.പി മുഹമ്മദ് ഹാജി, എം.എച്ച് മുഹമ്മദ്, സി.ടി നാസര്‍, ജന്നാത്ത് അഷ്റഫ്, മലബാര്‍ ബാവ ഹാജി, എ. അഹമ്മദുണ്ണി, അബ്ദുറസാഖ് ചേക്കാലി, കടവത്ത് സൈതലവി, പി. അലിഅക്ബര്‍ സംസാരിച്ചു.
സമാപനത്തില്‍ എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."