നീതി ആയോഗിന്റെ യോഗം ആരംഭിച്ചു
ന്യൂഡല്‍ഹി: നീതി ആയോഗിന്റെ നാലാമത് ഗവേണിങ്ങ് കൗണ്‍സില്‍ യോഗം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ രാഷ്ട്രപതി ഭവനിലാണ് യോഗം. യോഗത്തില്‍ കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരാണ് പങ്കെടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും നീതി ആയോഗ് യോഗങ്ങളില്‍ നിന്നും ഇതുവരെ വിട്ട് നിന്ന പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
2020 ആകുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നീക്കത്തിന് സംസ്ഥാനങ്ങളുടെ പിന്തുണ തേടല്‍, 50 കോടി ജനങ്ങളിലേക്ക് കൂടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് എത്തിക്കുക, പ്രതിരോധ പരിപാടിയായ ഇന്ദ്രധനുഷ് വ്യാപിപ്പിക്കുക, 2019ല്‍ മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തേണ്ട പരിപാടികള്‍ സംബന്ധിച്ച ചര്‍ച്ച തുടങ്ങിയവയാണ് അജണ്ടയിലുള്ളത്.
യോഗത്തിന് എത്തില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചു. ആംആദ്മി പാര്‍ട്ടിയുടെ പ്രതിഷേധ ധര്‍ണ തുടരുന്നതിനാല്‍ അരവിന്ദ് കെജ്‌രിവാളും യോഗത്തിനെത്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."