നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ കാലതാമസം ടാര്‍ കിട്ടാന്‍ വൈകുന്നു;
ബോവിക്കാനം: ടാര്‍ ലഭിക്കാന്‍ വൈകുന്നതിനാല്‍ റോഡുപണികള്‍ പാതിവഴിയില്‍. മുളിയാര്‍ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ നിര്‍മാണവും നവീകരണവുമാണ് ടാര്‍ ലഭിക്കാന്‍ വൈകുന്നതു കാരണം പ്രതിസന്ധിയിലായത്.
കഴിഞ്ഞ മാസം പകുതിയോടെ എറണാകുളത്തെ ടാര്‍ വിതരണ കമ്പനിക്കു 37 ലക്ഷം രൂപ കൈമാറിയിരുന്നുവെങ്കിലും യഥാസമയം ടാര്‍ ലഭിച്ചില്ലെന്നാണു പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ടാര്‍ പൊതുമേഖലാ എണ്ണ കമ്പനികളില്‍ നിന്നു നേരിട്ടു വാങ്ങി കരാറുകാര്‍ക്കു നല്‍കണം എന്നായിരുന്നു ഫെബ്രുവരി പത്തിലെ സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നത്. ഇതേ മാസം 27ന് ഇറക്കിയ ഉത്തരവില്‍ പഞ്ചായത്തിന് ആവശ്യമായ ടാര്‍ വാങ്ങുന്നതിനുള്ള തുക കൈമാറേണ്ടതു സംബന്ധിച്ചുള്ള നിര്‍ദേശങ്ങളും നല്‍കിയിരുന്നു.
നടപടിക്രമങ്ങള്‍ പാലിച്ചു മുന്നോട്ടു പോകുന്നതില്‍ പഞ്ചായത്ത് വരുത്തിയ കാലതാമസമാണ് ഇപ്പോഴത്തെ പ്രശ്നത്തിനു കാരണമായതെന്നാണ് ആരോപണം.
അതേ സമയം ഈ വര്‍ഷത്തെ പദ്ധതികള്‍ തീര്‍ക്കുന്നതിനുള്ള കാലാവധി സര്‍ക്കാര്‍ നീട്ടി നല്കിയതു പഞ്ചായത്തിന് ആശ്വാസമായിട്ടുണ്ട്.
ഈ ആഴ്ച തന്നെ ടാര്‍ ലഭിച്ചാല്‍ മാത്രമെ നിശ്ചിത സമയത്തിനകം റോഡ് പണികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളുവെന്നു കരാറുകാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."