യുവതി ആത്മഹത്യ ചെയ്ത സംഭവം: മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
ചേര്‍ത്തല: യുവതിയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കള്‍ പൊലിസിന് പരാതി നല്‍കി. ചേര്‍ത്തല നഗരസഭ 30-ാം വാര്‍സ് കുറ്റിപ്പുറത്ത് ചിറയില്‍ കുഞ്ഞുമോന്റെ മകള്‍ തസ്‌ലി (22) ആണ് ആത്മഹത്യ ചെയ്തത്. അഞ്ചു വര്‍ഷം മുന്‍പാണ് മുട്ടത്തിപ്പറമ്പ് മുത്തേഴത്ത് വെളി ഷബിന്‍ തസ്‌ലിയെ വിവാഹം ചെയ്യുന്നത്.
ഒരുമാസമായപ്പോഴേയ്ക്കും ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് പീഡിപ്പിക്കുന്നുവെന്ന് കാട്ടി യുവതിയുടെ വീട്ടുകാര്‍ മുഹമ്മ പൊലിസില്‍ പരാതി നല്‍കുകയും തസ്‌ലി സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിപോകുകയും ചെയ്തു. പിന്നീട് ബന്ധുക്കള്‍ പ്രശ്‌നം ചര്‍ച്ചചെയ്തു പരിഹരിച്ച് ഭര്‍തൃവീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും വീണ്ടും പീഡനം തുടരുന്നതായി കാട്ടി യുവതിയുടെ മാതാപിതാക്കള്‍ വീണ്ടും ചേര്‍ത്തല, മുഹമ്മ പൊലിസ് സ്റ്റേഷനുകളില്‍ പരാതി നല്‍കി.
ഭര്‍ത്താവിന്റെ വീട്ടില്‍ രണ്ടുവയസുള്ള കുഞ്ഞുമായി കഴിഞ്ഞിരുന്ന തസ്‌ലിയെ കഴിഞ്ഞ ബുധനാഴ്ച സന്ധ്യയ്ക്കും ഫോണില്‍ വിളിച്ചിരുന്നെന്നും എന്നാല്‍ അന്നേ ദിവസം രാത്രി 10ന് വീടിനുള്ളില്‍ തൂങ്ങിമരിച്ചെന്ന് ഭര്‍തൃവീട്ടുകാര്‍ അറിയിക്കുകയായിരുന്നെന്നും ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് തസ്‌ലിയുടെ മരണം ആത്മഹത്യയല്ലെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും കാട്ടി ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയത്. ചേര്‍ത്തല സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച മ്യതദേഹം പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ ചേര്‍ത്തല ജൂമാ മസ്ജിദ് കബര്‍സ്ഥാനില്‍ ഖബറടക്കി. മാതാവ്: നജീന. മകന്‍: അല്‍അമന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."