ചുണ്ടപ്പാടി മദ്യശാലക്ക് ചുറ്റുമുള്ളത് അഞ്ച് ആദിവാസി കോളനികള്‍
കല്‍പ്പറ്റ: ചുണ്ടപ്പാടി മദ്യശാല തുറന്ന ശേഷം പ്രദേശത്തെ അഞ്ച് ആദിവാസി കോളനികളിലെ സൈ്വര്യ ജീവിതം നഷ്ടമാകുന്നതായി കോളനിക്കാര്‍ക്ക് പരാതി.
കോളനിക്ക് സമീപം മദ്യവില്‍പ്പനശാല തുടങ്ങിയ ശേഷം കോളനിയിലെ കുട്ടികള്‍ പോലും മദ്യത്തിനടിമപ്പെടുകയാണെന്നാണ് ആദിവാസികള്‍ പറയുന്നത്.
വലിയപടപുരം കോളനി, അമ്പലക്കുന്ന് കോളനി, നാരകം കോളനി തുടങ്ങി അഞ്ച് കോളനികളിലായി 250 ലേറെ കുടുംബങ്ങളാണ് ഈ മദ്യശാലയുടെ പരിസര പ്രദേശങ്ങളില്‍ കഴിയുന്നത്. കല്‍പ്പറ്റ നഗരസഭയില്‍ ഏറ്റവും അധികം കോളനിയുള്ള പ്രദേശമാണ് പുഴമുടി.
ആദിവാസികളുടെ പ്രതിഷേധം പോലും വകവെക്കാതെയാണ് മദ്യശാല പ്രവര്‍ത്തിക്കുന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ നഗരസഭാ മാര്‍ച്ചില്‍ ഭൂരിഭാഗവും ആദിവാസികളായിരുന്നു.
മദ്യശാലയുടെ പ്രവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ട് ആദിവാസികള്‍ നഗരസഭാ ഓഫീസിലും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഒരാഴ്ച്ച മുന്‍പാണ് വൈത്തിരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ലെറ്റ് ചുണ്ടപാടിയിലേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."