കാട്ടാന വീട് തകര്‍ത്തു; ആറംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
മുത്തങ്ങ: കാട്ടാനയുടെ ആക്രമണത്തില്‍ വീട് തകര്‍ന്നു. ആറംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. കല്ലൂര്‍ കമ്പക്കോടി കൊന്നാമൂല ഗോവിന്ദന്‍ചെട്ടിയുടെ വീടാണ് കഴിഞ്ഞദിവസം രാത്രി കാട്ടാന തകര്‍ത്തത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഡപ്യൂട്ടി റെയിഞ്ചറെ ആന ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകര്‍ തടഞ്ഞു.
രാത്രി ഒന്നേകാലോടെയാണ് മുത്തങ്ങ വനാതിര്‍ത്തിയോട് ചേര്‍ന്ന കമ്പക്കോടിയിലെ ഗോവിന്ദന്‍ചെട്ടിയുടെ വീടിന് നേരെ ആനയുടെ ആക്രമണമുണ്ടായത്.
കാടിറങ്ങിയെത്തിയ കൊമ്പന്‍ ഗോവിന്ദന്‍ ചെട്ടിയുടെ വീടിന്റെ പിന്‍ഭാഗം തകര്‍ക്കുകയായിരുന്നു. അടുക്കളഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഈ സമയം ഇദ്ദേഹത്തിന്റെ ഭാര്യയും മകനും മരുമകളും കൊച്ചുമക്കളുമടക്കം ആറുപേര്‍ വീട്ടിലുണ്ടായിരുന്നു. ആന വീട് തകര്‍ക്കുന്ന ശബ്ദംകേട്ട് ഉണര്‍ന്ന കുടുംബം ബഹളം വച്ചതോടെ ആന സമീപത്തെ വീടിനുനേരെ ഓടുകയായിരുന്നു. ആന വരുന്നത് കണ്ട് ഈ വീട്ടുകാരും ബഹളം വച്ചതോടെ ആന കാട്ടിലേക്ക് മറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രദേശത്ത് കൊമ്പന്റെ ശല്യം അതിരൂക്ഷമാണ്. ദിവസങ്ങള്‍ക്കുമുമ്പ് പ്രദേശവാസിയായ പ്രേമദാസന്റെ ആല ആന തകര്‍ത്തിരുന്നു.
പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യവുമായി നാട്ടുകാര്‍ ഡെപ്യൂട്ടി റെയിഞ്ചറെ തടഞ്ഞുവച്ചു.
തുടര്‍ന്ന് സ്ഥലത്തെത്തിയ റെയിഞ്ചര്‍ ആശാലതയും നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശോഭന്‍കുമാറും നാട്ടുകാരുമായി ചര്‍ച്ച നടത്തി. ഗോവിന്ദന്‍ ചെട്ടിക്ക് അടിയന്തര സഹായമായി എഴുപത്തി അയ്യായിരം രൂപ വനംവകുപ്പ് നല്‍കുമെന്ന് ഇവര്‍ ഉറപ്പ് നല്‍കി.
കൂടുതല്‍ സഹായത്തിനായി റവന്യൂവകുപ്പിലേക്ക് ശുപാര്‍ശ നല്‍കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കി.
ആന ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്നത് തടയാനായി പ്രദേശത്ത് വനംവകുപ്പിന്റെ പട്രോളിങും ആരംഭിക്കുമെന്ന് റെയിഞ്ചര്‍ ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."