തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം; ബേപ്പൂരില്‍ ബോട്ട് പിടികൂടി
ഫറോക്ക്: തീവ്രതയേറിയ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനത്തിനു പുറപ്പെട്ട ബോട്ട് മറൈന്‍ എന്‍ഫോഴ്സ്മെന്റ് പിടികൂടി. രാമനാട്ടുകര തിരിച്ചലങ്ങാടി കെ.പി മുഹമ്മദ് ഇഖ്ബാലിന്റെ ഉടമസ്ഥതിയിലുളള ഹുജറ ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. ത്രീവ്രതയേറിയ ഫോക്കസ് ലൈറ്റുകളും, ഹാലജന്‍ ലൈറ്റുകളും ട്യൂബ് ലൈറ്റുകളും ബോട്ടില്‍ നിന്നും പിടിച്ചെടുത്തു.
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം 12 വോള്‍ട്ടില്‍ കൂടുതലുളള ലൈറ്റുകള്‍ മത്സ്യബന്ധന യാനങ്ങളില്‍ ഉപയോഗിക്കുവാനോ സൂക്ഷിക്കുവാനോ പാടില്ല. കസ്റ്റഡിയിലെടുത്ത ബോട്ടില്‍ നിന്നും 50,000 രൂപ വില വരുന്ന ലൈറ്റ് സംവിധാനങ്ങളാണ് പിടിച്ചെടുത്തത്. ബേപ്പൂരില്‍ നിന്നും 13 മത്സ്യതൊഴിലാളികളുമായി പുറപ്പെടുമ്പോഴാണ് ബോട്ട് പിടികൂടുന്നത്. പിടികൂടിയ ബോട്ടിന് 2.50ലക്ഷം രൂപ പിഴ ചുമത്തി. കൃത്രിമ ലൈറ്റുകള്‍ ഉപയോഗിച്ചുളള മത്സ്യബന്ധനം കടലില്‍ വ്യാപകമായി നടക്കുന്നവെന്നു പരാതിയില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിയിലാകുന്നത്. ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് സി.ഐ എസ്.എസ് സുജിത്തിന്റെ നേതൃത്വത്തിലുളള സംഘമാണ് ബോട്ട് കസ്റ്റഡിയിലെടുക്കുന്നത്. ലൈസന്‍സില്ലാതെ മത്സ്യബന്ധനത്തിനു പുറപ്പെട്ട ബോട്ടും ഇന്നലെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് പിടികുടി. ബേപ്പൂര്‍ കുന്നത്ത് പറമ്പില്‍ ഫൈസലിന്റെ ഈസ ബോട്ടാണ് കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."