ഭൂമി പതിവ് കമ്മിറ്റി ഉടന്‍ രൂപീകരിക്കണമെന്ന് ഹൈബി ഈഡന്‍
കൊച്ചി: എറണാകുളം വില്ലേജിന് കീഴില്‍ ചക്കാലക്കല്‍, കോയിത്തറ കോളനികളടക്കം നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ തോട് പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് കൈവശാവകാശരേഖ നല്‍കുന്നതിനായി പുതിയ ഭൂമി പതിവ് കമ്മിറ്റി ധ്രുതഗതിയില്‍ രൂപീകരിക്കണമെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ.
ഇന്നലെ ജില്ലാ കലക്ടര്‍ എം.ജി രാജമാണിക്യത്തിന് ഈ ആവശ്യം ഉന്നയിച്ച് എം.എല്‍.എ കത്ത് നില്‍കി. ചക്കാലക്കല്‍, കോയിത്തറ കോളനികളിലെല്ലാം താലൂക്ക്, വില്ലേജ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സര്‍വ്വേ നടപടികള്‍ ഇതിനകം തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 80 ഓളം സാധാരണക്കാര കുടുംബങ്ങളാണ് ഈ പ്രദേശത്ത് ജീവിക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എറണാകുളം നിയോജകമണ്ഡലത്തില്‍ ഗാന്ധിനഗര്‍ ഉദയ കോളനി, തേവര മെയ്ദിന നഗര്‍ കോളനി എന്നിവിടങ്ങളില്‍ പട്ടയം നല്കിയിരുന്നു. വര്‍ഷങ്ങളായി തോട്, പുഴ പുറമ്പോക്കുകളില്‍ താമസിക്കുന്ന ഒട്ടനവധി കുടുംബങ്ങള്‍ ഉണ്ടെന്നും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന നല്കുമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."