ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഒന്നര പതിറ്റാണ്ട് പിന്നിട്ട് 'ഉദയ'
മാനന്തവാടി: കൊയിലേരി ഉദയ വായനശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വയനാടിന്റെ സ്വന്തം ലോകകപ്പ് ഉദയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആദ്യ പാദ മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ മത്സരം കാണാനെത്തുന്ന ഫുട്‌ബോള്‍ പ്രേമികളുടെ തിരക്ക് വര്‍ധിക്കുന്നു.
വള്ളിയൂര്‍ക്കാവ് മൈതാനിയില്‍ നടക്കുന്ന വയനാടിന്റെ കാല്‍പന്ത് കളി പതിനഞ്ചാം വയസിലേക്ക് നീങ്ങിയിരിക്കുകയാണ്. പ്രമുഖ ടീമുകളിലെ വിദേശ താരങ്ങളുടെ ചടുല പ്രകടനങ്ങള്‍ കാണികളുടെ മനം കവരുകയാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി തുടര്‍ച്ചയായ 16 വര്‍ഷവും നടത്തി വരുന്ന ഈ ഫുട്‌ബോള്‍ മാമാങ്കം ജില്ലയില്‍ തന്നെ അപൂര്‍വമാണ്. കാണികളില്‍ നിന്നും സംഭാവന കൂപ്പണിലൂടെ ലഭിക്കുന്ന തുച്ചമായ തുകയുള്‍പ്പെടെ വിനിയോഗിച്ചാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വര്‍ഷം തോറും നടത്തി വരുന്നത്.
നിര്‍ധനരായ രോഗികള്‍ക്ക് അന്നവും മരുന്നും കിടപ്പിലായ രോഗികളുടെ കുടുംബങ്ങള്‍ക്ക് സ്ഥിര വരുമാനമെന്ന നിലയില്‍ കറവപ്പശുക്കള്‍, വീല്‍ ചെയറുകള്‍, സ്ട്രച്ചറുകള്‍, ജില്ലാ ആശുപത്രി ഡയാലിസിസ് യൂണിറ്റിന്റെ് അധിക ഷിഫ്ടറ്റിനായി അഞ്ച് ലക്ഷത്തോളം രൂപ എന്നിവയെല്ലാം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വേറിട്ട കാഴ്ചയാകുന്നു. ഈ വര്‍ഷം കുടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്കാണ് ഉദയ ഫുട്‌ബോള്‍ ഇറങ്ങി ചെല്ലുന്നത്. വര്‍ഷം തോറും നല്‍കി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ഏഴ് നിര്‍ധനരായ പെണ്‍കുട്ടികളുടെ കല്യാണവും പ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ട നാല് പേര്‍ക്ക് വീടും സ്ഥലവും ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് മാര്‍ച്ച് രണ്ടിന് നല്‍കുന്നു. വള്ളിയൂര്‍ക്കാവിലുരുളുന്ന ഒരോ പന്തിലും ജീവ കാരുണ്യത്തിന്റെ തുടിപ്പുകളാണ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."