HOME
DETAILS

ജീവനക്കാരുടെ സാലറി കട്ട് ദുരിതാശ്വാസ നിധിയില്‍ എത്തില്ല, തെളിവായി ഇതാ ജോയിന്റ് ഡയരക്ടറുടെ മാര്‍ഗനിര്‍ദേശം

  
backup
April 28 2020 | 16:04 PM

salary-cut-issue-karala-1234

തിരുവനന്തപുരം: കൊവിഡ്-19 പ്രതിസന്ധിയുടെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പിടിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തുന്നില്ലെന്നതിനു തെളിവായി ട്രഷറി ഓഫിസുകള്‍ക്ക് ജോയിന്റ് ഡയരക്ടര്‍ നല്‍കിയ മാര്‍ഗനിര്‍ദേശം. ശമ്പളം നല്‍കുന്നതിനു മുമ്പ് പിടിക്കുന്ന തുക ടി.എസ്.ബി അക്കൗണ്ട് ആരംഭിച്ച് അതില്‍ നിക്ഷേപിക്കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

ഇതുപ്രകാരം ഈ തുക ദുരിതാശ്വാസത്തിന് എത്തുന്നതിനു പകരം അടുത്ത മാസം ശമ്പളം നല്‍കാനോ മറ്റു വികസനപ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കാമെന്നാണ് ചട്ടം. പിടിച്ചുവയ്ക്കുന്ന തുക ദുരിതാശ്വാസ ഫണ്ടിലേക്ക് വകയിരുത്തിയാല്‍ നിശ്ചിത ഹെഡ്ഡുകളില്‍ മാത്രമേ ഉപയോഗിക്കാനാവൂ. എന്നാല്‍ നിലവില്‍ ശമ്പളത്തില്‍ നിന്ന് മാറ്റിവയ്ക്കുന്ന തുക സര്‍ക്കാരിന് കണ്‍സോളിഡേറ്റഡ് ഫണ്ടായി പരിഗണിച്ച് ഏതാവശ്യത്തിനും ഉപയോഗിക്കാം.
ശമ്പളം പിടിക്കുന്ന സര്‍ക്കാരിന്റെ നടപടി കള്ളക്കളിയാണെന്നും ഇതിനായാണ് ട്രഷറി സേവിങ്‌സ് അക്കൗണ്ടുകളുണ്ടാക്കാനും അതിലേക്കു നിക്ഷേപിക്കാനും നിര്‍ദേശിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ആരോപിക്കുന്നു.

ശമ്പളം പിടിക്കാനുള്ള ഉത്തരവില്‍ അതു തിരികെ നല്‍കുന്നതു സംബന്ധിച്ച പരാമര്‍ശമില്ല. മാത്രമല്ല, ഈ തുകയുടെ കൂടി ആദായനികുതി അടയ്ക്കുകയും വേണം. റവന്യൂ ചെലവിന്റെ പകുതി തുക കേന്ദ്ര സര്‍ക്കാരാണ് നല്‍കുന്നത്. അതു നഷ്ടപ്പെടാതിരിക്കാനാണ് ശമ്പളം നല്‍കിയതായി കാണിച്ച ശേഷം തിരിച്ചുപിടിക്കുന്നത്.
അതേസമയം, കോവിഡ് ദുരിതാശ്വാസത്തിനല്ല ജീവനക്കാരുടെ മൊത്തശമ്പളത്തില്‍ നിന്ന് ആറു ദിവസത്തെ വീതം ശമ്പളം അഞ്ചു മാസത്തേക്കു വിതരണം ചെയ്യാതിരിക്കുന്നതെന്ന് വ്യക്തമാക്കിയാണ് ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്. പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റി സാധാരണ ജനജീവിതം ഉറപ്പുവരുത്തുകയാണ് ഇതുകൊണ്ട് ലക്ഷ്യംവയ്ക്കുന്നതെന്ന് ഉത്തരവില്‍ വിശദീകരിക്കുന്നുമുണ്ട്. ഇതേ വിവരം തന്നെ സര്‍ക്കാര്‍ ഹൈക്കോടതിയിലും ബോധിപ്പിച്ചിരുന്നു. ഇതു പരിഗണിച്ചതോടെയാണ് കേസില്‍ സര്‍ക്കാരിനു ഹൈക്കോടതിയില്‍ തിരിച്ചടി നേരിട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago