HOME
DETAILS
MAL
21കാരന്റെ വയറ്റില്‍ നിന്നു ബള്‍ബ് നീക്കം ചെയ്തു
backup
April 06 2017 | 23:04 PM
ജിദ്ദ: 11 വര്‍ഷത്തിന് ശേഷം 21കാരന്റെ വയറ്റില്‍ നിന്നു ബള്‍ബ് നീക്കംചെയ്തു. അല്‍ അഹ്സയിലെ സഊദി ഹോസ്പിറ്റലില്‍ നടന്ന ശാസ്ത്രക്രിയയിലാണ് ബള്‍ബ് നീക്കംചെയ്തത്. 10 വയസ്സുള്ളപ്പോഴാണ് ഇയാള്‍ ബള്‍ബ് വിഴുങ്ങിയത്. കടുത്ത പനി, ചര്‍ദ്ദി, ക്ഷീണം എന്നീ രോഗലക്ഷണങ്ങളുമായാണ് ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവാവിന്റെ വയറ്റില്‍ അസ്വാഭാവികമായ വസ്തു ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ബള്‍ബ് കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്. ബള്‍ബ് നീക്കംചെയ്തതായും ഇയാള്‍ സുഖം പ്രാപിച്ചു വരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."