കശ്മിരിലെ വെടിനിര്‍ത്തല്‍ സര്‍ക്കാര്‍ പിന്‍വലിച്ചു
ന്യൂഡല്‍ഹി: കശ്മിരില്‍ റമദാന്‍ പ്രമാണിച്ച് മെയ് 16ന് പ്രഖ്യാപിച്ച താല്‍കാലിക വെടിനിര്‍ത്തല്‍ പിന്‍വലിച്ചു. ഭീകരര്‍ക്കെതിരായ സൈനിക നടപടികള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
The Government commends the role of Security Forces for having implemented the decision in letter and spirit in the face of grave provocation, to enable the Muslim brothers and sisters to observe Ramzan in a peaceful manner.
— Rajnath Singh (@rajnathsingh) June 17, 2018
റമദാന്‍ മാസത്തോടനുബന്ധിച്ച് കശ്മിരില്‍ സാധാരണക്കാരായ ഇസ്‌ലാം മത വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് ഒഴിവാക്കാനാണ് സൈനിക നടപടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്.
എന്നാല്‍ ഇത് മാനിക്കാന്‍ ഭീകരര്‍ തയാറായില്ല.വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനു ശേഷവും പാകിസ്താന്റെയും ഭീകരരുടെയും ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."