HOME
DETAILS
MAL
1 ജി.ബി.പി.എസ് ഇന്റര്‍നെറ്റുമായി ഫൈബര്‍നെറ്റ്
backup
April 06 2017 | 23:04 PM
ഒരു ജി.ബി.പി.എസ് വേഗതയോടെ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സര്‍വിസ് എ.സി.ടി ഫൈബര്‍നെറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഹൈദരാബാദിലാണ് ആദ്യ ലോഞ്ചിങ്ങ്. ഒരു ടെറാ ബൈറ്റ് ഫെയര്‍ യൂസേജ് പോളിസി സര്‍വിസിന് മാസം 5,999 രൂപയാണ് നല്‍കേണ്ടത്. ഹൈദരാബാദിന് പുറമെ മറ്റു പത്ത് ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടി സര്‍വിസ് വ്യാപിപ്പിക്കുമെന്ന് ഫൈബര്‍നെറ്റ് പ്രഖ്യാപിച്ചു.
രാജ്യത്തെ സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയെ ഇനി നയിക്കാന്‍ പോകുന്നത് ഫൈബര്നെറ്റായിരിക്കും. സ്റ്റാര്‍ട്ടപ്പുകള്‍, റിട്ടെയില്‍ ഔട്ട്ലെറ്റുകള്, ഇന്റര്‍നെറ്റ് കമ്പനികള്‍ എന്നിവയെയാണ് കമ്പനി ലക്ഷ്യമിടുന്നത്.
അതിവേഗ ഇന്റര്‍നെറ്റിന്റെ സഹായത്താല്‍ ഒരു സിനിമ സെക്കന്റുകള്‍ക്കുള്ളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."