ഡേവിസ് കപ്പില്‍ നിന്ന് തഴഞ്ഞു: സെലക്ഷന് കമ്മിറ്റിയെ ചോദ്യം ചെയ്ത് ലിയാന്‍ഡര്‍ പെയ്സ്
ന്യൂഡല്‍ഹി: ഡേവിസ് കപ്പ് വേള്‍ഡ് ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് തഴഞ്ഞ നടപടിക്കെതിരേ ലിയാന്‍ഡര്‍ പെയ്സ് രംഗത്ത്. എന്നാല്‍ ഡബിള്‍സില്‍ ബൊപ്പണ്ണ മതിയെന്ന നിലപാടെടുക്കുകയായിരുന്നു മഹേഷ് ഭൂപതി. ഇത് പെയ്സിനെ ചൊടിപ്പിച്ചിട്ടുണ്ട്.
മെക്സിക്കോയില്‍ നിന്ന് സെലക്ഷന് വേണ്ടി എത്തിയ തന്നെ നിരാശപ്പെടുത്തുന്നതാണ് തീരുമാനമെന്ന് പെയ്സ് വ്യക്തമാക്കി. ഇന്ത്യന്‍ ജേഴ്സിയില്‍ പെയ്സിന് ഇനി കളിക്കാനാവില്ലെന്ന വ്യക്തമായ സൂചന നല്‍കുന്നതാണ് ഭൂപതിയുടെ തീരുമാനം.
കളിക്കളത്തിലെ ഫോമിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷനില്‍ താന്‍ പങ്കെടുക്കാനെത്തിയത്. എന്നാല്‍ വ്യക്തിപരമായ താല്പര്യങ്ങളാണ് സെലക്ഷന് കമ്മിറ്റിക്കുള്ളതെന്ന് പെയ്സ് വ്യക്തമാക്കി.
ഫോമില്ലാത്തതിനാലാണ് തന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് സെലക്ഷന് കമ്മിറ്റി പറഞ്ഞു. എന്നാല്‍ യഥാര്‍ഥ കാരണം എന്താണറിയില്ലെന്നും പെയ്സ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."