HOME
DETAILS
MAL
ഫിഫ റാങ്കിങ്: രണ്ടു ദശാബ്ദത്തിനിടെയുള്ള മികച്ച നേട്ടവുമായി ഇന്ത്യ
backup
April 06 2017 | 23:04 PM
ദുബൈ: രണ്ടു ദശാബ്ദത്തിനിടെ ഫിഫ റാങ്കിങിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ടീം. ഏറ്റവും പുതിയ റാങ്കിങില്‍ 101ാം സ്ഥാനത്താണ് ടീം. 1996ന് ശേഷം ടീം സ്വന്തമാക്കുന്ന ഏറ്റവും മികച്ച നേട്ടമാണിത്.
നേരത്തെ 31 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഇന്ത്യ 132ലെത്തിയത്. അടുത്തിടെ നടന്ന മത്സരങ്ങളിലെ മികച്ച ജയമാണ് ടീമിന് പുതിയ നേട്ടം സമ്മാനിച്ചത്. ഏഷ്യന്‍ ടീമുകളുടെ പട്ടികയില്‍ 11ാം സ്ഥാനത്താണ് ടീം.
ഫിഫ റാങ്കിങില്‍ 94ാം സ്ഥാനത്തെത്തിയതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ മികവിലേക്കുയര്‍ന്നതാണ് ഇന്ത്യയുടെ റാങ്കിങ് ഉയരാന്‍ ഇടയാക്കിയത്. നേരത്തെ 1996ല്‍ 99ാം സ്ഥാനത്തേക്ക് വീണ ഇന്ത്യക്ക് ഇതിന് ശേഷം തിരിച്ചടി നേരിടുകയായിരുന്നു. അടുത്തിടെ ഇന്ത്യ കളിച്ച 13 മത്സരങ്ങളില്‍ 11 എണ്ണത്തിലും വിജയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."