ജാതീയതയെ തുരത്തി ശാന്തിപ്പണിക്ക് അബ്രാഹ്മണരും
നാട്ടിന്‍പുറങ്ങളിലെ ക്ഷേത്രങ്ങളില്‍ ശാന്തിപ്പണിക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പൂജാ വിധികള്‍ പഠിച്ച അബ്രാഹ്മണരും വരുന്നെന്ന വാര്‍ത്ത ജാതീയതയ്ക്ക് കനത്ത തിരിച്ചടിയാണ്. കുറഞ്ഞ വേതനത്തിനു ശാന്തിപ്പണിക്ക് ആളെ കിട്ടാതായതോടെയാണ് മലബാര്‍ ദേവസ്വത്തിനു കീഴിലുള്ള ചില ക്ഷേത്രങ്ങളില്‍ ഇത്തരത്തിലുള്ള താല്‍ക്കാലിക പൂജാരിമാര്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. 15,000 രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്തിട്ടും പലയിടത്തും സ്ഥിരം പൂജാരിമാരെ കിട്ടാതായതോടെയാണ് മലബാര്‍ ദേവസ്വത്തിനു കീഴിലുള്ള ചില ക്ഷേത്രങ്ങളില്‍ പൂജ മുടങ്ങാതിരിക്കാന്‍ ഇത്തരത്തിലുള്ള താല്‍ക്കാലിക പൂജാരിമാരെ നിയമിച്ചത്.
നമ്പൂതിരി, എമ്പ്രാന്തിരി, ബ്രാഹ്മണര്‍ തുടങ്ങിയ വിഭാഗങ്ങളാണ് ക്ഷേത്രങ്ങളിലെ ശാന്തിപ്പണി സാധാരണ ചെയ്തുവരുന്നത്.
എന്നാല്‍, മന്ത്രം പഠിച്ച് സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് പൂജകള്‍ ചെയ്യാമെന്ന് കോടതി ഉത്തരവുണ്ട്. ഈ ഉത്തരവിന്റെ പിന്‍ബലത്തിലാണ് മറ്റു പിന്നാക്കക്കാര്‍ക്കും ഇതര സംസ്ഥാനത്തു നിന്നുള്ളവര്‍ക്കും പൂജാരിമാരാകാന്‍ അവസരം ലഭിക്കുന്നത്.
എന്നാല്‍, യാഥാസ്ഥിതികര്‍ കൂടുതലുള്ള ചില സ്ഥലങ്ങളില്‍ അബ്രാഹ്മണരേയും മറ്റും ജോലിക്കു വയ്ക്കാനാവാത്ത അവസ്ഥയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."