HOME
DETAILS
MAL
തരൂരിന്റെ പി.എക്കെതിരേ ഹരജി: ഹൈക്കോടതി വിശദീകരണം തേടി
backup
February 28 2019 | 18:02 PM
കൊച്ചി: ശശി തരൂര്‍ എം.പിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ജോലി വാഗ്ദാനം നല്കി പണം തട്ടിയെന്ന കേസില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
തിരുവനന്തപുരത്ത് ആരംഭിക്കുന്ന യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലി ലഭിക്കാന്‍ 10.74 ലക്ഷം നല്കി വഞ്ചിതയായെന്ന് പരാതിപ്പെട്ട ബാലരാമപുരം സ്വദേശി രജിത സമര്‍പ്പിച്ച പരാതിയാണ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ പരിഗണിച്ചത്.
എന്നാല്‍ പേഴ്സണല്‍ അസിസ്റ്റന്റിനെ കക്ഷി ചേര്‍ക്കാതെ ശശി തരൂരിനെ എന്തുകൊണ്ട് കേസില്‍ കക്ഷിയാക്കിയെന്ന് വിശദീകരിക്കാന്‍ കോടതി ഹരജിക്കാരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."