HOME
DETAILS
MAL
റെയിവേ ട്രാക്കില്‍ ഗര്‍ത്തം; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
backup
April 07 2017 | 04:04 AM
കാസര്‍കോട്: കാഞ്ഞങ്ങാടിനും ബേക്കല്‍ സ്റ്റേഷനും ഇടയില്‍ ചിത്താരി ആമത്തോട് ഭാഗത്ത് റെയില്‍വേ പാളത്തില്‍ ഗര്‍ത്തം കണ്ടെത്തി. ട്രാക്കില്‍ മണ്ണ് താഴ്ന്നു 1 മീറ്ററോളും ആഴമുള്ള കുഴി രൂപപ്പെട്ടിട്ടുണ്ട്.തിരുവനന്തപുരം– മംഗളൂരു മലബാർ എക്സ്പ്രസ് ട്രെയിൻ കടന്നു പോകുന്നതിനു മുൻപാണ് സംഭവം.
ഗര്‍ത്തം കണ്ടതിനെ തുടര്‍ന്ന് മലബാര്‍ എക്സ്പ്രസ് കാഞ്ഞങ്ങാടിനു സമീപം പിടിച്ചിട്ടിരിക്കുകയാണ്.
ട്രാക്മാന് വിജുവിന്റെ സമര്‍ത്ഥമായ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. ട്രാക്കിലെ കുഴികണ്ട ഉടനെ പാളത്തില്‍ പടക്കം വെച്ചുകെട്ടി അപകട സിഗ്നല്‍ നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."