മരട് സ്കൂള്‍ വാന്‍ അപകടം: മരണം നാലായി ചികിത്സയിലിരുന്ന ഒരു കുരുന്ന് കൂടി മരിച്ചു
മരട്: നഴ്സറി സ്കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. വൈറ്റില ജനത പാടത്തു ലെയിനില്‍ വാന്‍പുള്ളില്‍ ജോബ് ജോര്‍ജിന്റെ മകള്‍ മൂന്നര വയസുകാരി കരോലിന് ആണ് ഇന്നലെ ഉച്ചയോടെ മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച മരട് കാട്ടിത്തറ ജയന്തി റോഡിലെ കുളത്തിലേക്കു മറിഞ്ഞ സ്കൂള്‍ വാനില്‍ ഉണ്ടായിരുന്ന കരോലിനെ അബോധാവസ്ഥയിലായിരുന്നു പുറത്തെടുത്തത്. ഉടന്‍ തന്നെ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലേക്കും, പിന്നീട് എറണാകുളത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ശ്വാസകോശത്തില്‍ ചെളിനിറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തിലാണ് കഴിഞ്ഞ ആറു ദിവസമായി കരോലിന് ജീവന് നിലനിര്‍ത്തിയിരുന്നത്.
സ്കൂളിലെ ആയയും മരട് കൊച്ചിറപാടത്തു ഉണ്ണിയുടെ ഭാര്യയുമായ ലത (42 ), മരട് അയിനിക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന ശ്രീജിത്ത്. എസ് നായരുടെ മകന് ആദിത്യന് ( 4 ), മരട് ആയത്രപറമ്പില് സനലിന്റെ മകള്‍ വിദ്യാലക്ഷ്മി (4)എന്നിവര്‍ ദുരന്തം നടന്ന ഉടന്‍ തന്നെ മരിച്ചിരുന്നു.
മരിച്ച കരോളിന്റെ മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നു രാവിലെ എട്ടരയോടെ തൈക്കൂടം സെന്റ് റാഫേല്‍ ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും.10 ന് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും. കരോലിന്റെ പിതാവ് ജോബ് ജോര്‍ജ്, മാതാവ് ജോമ എന്നിവര്‍ക്ക് ന്യൂസിലന്റിലാണു ജോലി. ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് കാരോലിന് സ്കൂളില്‍ പോയിരുന്നത്. അഞ്ചര മാസം പ്രായമുള്ള കര്‍മലി സഹോദരിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."