ജിഷ്ണുവിന്റെ അമ്മയ്ക്കെതിരായ പൊലിസ് അതിക്രമം: അന്തിമ റിപ്പോര്‍ട്ട് വൈകും
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കെതിരായ പൊലിസ് നടപടിയില്‍ അന്തിമ റിപ്പോര്‍ട്ട് വൈകും. റിമാന്‍ഡിലായവരുടെ മൊഴിയെടുത്ത ശേഷം മാത്രമേ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുള്ളു. ഐജിയോട് അന്തിമ റിപ്പോര്‍ട്ട് നല്കാന് ഡിജിപി നിര്‍ദേശിച്ചിരുന്നു.
ജിഷ്ണുവിന്റെ അമ്മ മഹിജക്കും കുടുംബാംഗങ്ങള്ക്കുമെതിരേയുണ്ടായ പൊലിസ് നടപടിയെ ന്യായീകരിച്ച് ഐ.ജി മനോജ് എബ്രഹാം നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
പൊലിസ് അതിക്രമത്തിന് തെളിവില്ലെന്നും ഉദ്യോഗസ്ഥര്ക്കെതിരേ നടപടി എടുക്കേണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം റേഞ്ച് ഐ.ജിയായ മനോജ് എബ്രഹാം ഡി.ജി.പിക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് പൊലിസിന് ക്ലീന്‍ചിറ്റ് നല്‍കിയത്. എന്നാല്‍ വിഷയം കൈകാര്യം ചെയ്ത രീതിയില്‍ തെറ്റുപറ്റിയോയെന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
പൊലിസ് ആസ്ഥാനത്തിന് സമീപം സുരക്ഷാ വീഴ്ചയുണ്ടാകാതിരിക്കാനാണ് ബലം പ്രയോഗിച്ച് ജിഷ്ണുവിന്റെ അമ്മയേയും ബന്ധുക്കളേയും നീക്കിയത്. പൊലിസ് ആസ്ഥാനത്ത് സമരം അനുവദനീയമല്ല. അതിനാലാണ് നിര്‍ബന്ധപൂര്‍വം സ്ഥലത്തു നിന്ന് പ്രതിഷേധക്കാരെ നീക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."