HOME
DETAILS
MAL
ദേവസ്വം നിയമ ഭേദഗതി: സര്‍ക്കാരിന് നിക്ഷിപ്ത താല്പര്യമില്ലെന്ന് മന്ത്രി
backup
June 18 2018 | 02:06 AM
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം നിയമ ഭേദഗതിയില്‍ സര്‍ക്കാരിന് നിക്ഷിപ്ത താല്പര്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും അലവന്‍സ് വര്‍ധന നടപ്പാക്കാനുള്ള ബില്ലിലാണ് കമ്മിഷണര്‍ നിയമനാധികാരം സര്‍ക്കാരിന് നല്കുന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തി ഭേദഗതി വരുത്തുന്നത്.
മറ്റു ദേവസ്വങ്ങളില്‍ കമ്മിഷണര്‍മാരെ നിയമിക്കുന്നത് സര്‍ക്കാരാണ്. മുന്‍പ് സര്‍ക്കാരാണ് തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണറെയും നിയമിച്ചിരുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കാരാണ് ദേവസ്വം കമ്മിഷണര്‍മാരെ നിയമിക്കുന്നത്. അതുകൊണ്ട് സര്‍ക്കാരിന് ഇക്കാര്യത്തില്‍ ദുരുദ്ദേശ്യമില്ലെന്നും ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിനാണ് തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."