ആദായ നികുതി സ്‌ലാബുകള്‍ പരിഷ്‌കരിക്കാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: നിലവിലുള്ള ആദായ നികുതി സ്‌ലാബുകള്‍ പരിഷ്‌കരിക്കാന്‍ ധനമന്ത്രാലയം പ്രത്യക്ഷ നികുതി കോഡിന് നിര്‍ദേശം നല്‍കി. 20 ശതമാനം നികുതി സ്‌ലാബിന് മാറ്റം വരുത്താനാണ് ഇതുവഴി തീരുമാനമെന്നാണ് വിവരം. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സമിതി മൂന്നുമാസത്തെ സാവകാശം ചോദിച്ചിട്ടുണ്ട്.
താഴ്ന്ന സ്‌ലാബിലുള്ള നികുതി നിരക്കുകളില്‍ അവ്യക്തതകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാറ്റത്തിന് നിര്‍ദേശം നല്‍കിയത്.
നിലവിലെ നിരക്ക് പ്രകാരം 2.5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. അഞ്ചു ലക്ഷം വരെ വരുമാനമുള്ളവര്‍ രണ്ടര കഴിഞ്ഞ് ബാക്കിയുള്ള വരുമാനത്തിന് അഞ്ച് ശതമാനമാണ് നികുതി നല്‍കേണ്ടത്.
അഞ്ച് ലക്ഷത്തിന് മുകളില്‍ 10 ലക്ഷം വരെ 20 ശതമാനവുമാണ് നികുതി. അതിന് മുകളിലാകട്ടെ 30 ശതമാനവുമാണ്.
വികസിത രാഷ്ട്രങ്ങളിലെ നികുതി നിരക്കുകള്‍ കൂടി പരിശോധിച്ചതിനു ശേഷമാകും പ്രത്യക്ഷ നികുതി ബോര്‍ഡ് പുതിയ സ്‌ലാബുകള്‍ നിര്‍ദേശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."