HOME
DETAILS
MAL
ജിഷ്ണുവിന്റെ മരണം; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച്ചത്തേക്ക് മാറ്റി
backup
April 07 2017 | 10:04 AM
കൊച്ചി: നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ളവരുടെ മുന്‍കൂര്‍ ജ്യാമാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. ജിഷ്ണുപ്രണോയ് കോപ്പിയടിച്ചിട്ടില്ല എന്നതിന് എന്ത് തെളിവാണുളളതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു.പ്രതികള്‍ക്കെതിരായ ആത്മഹത്യാ പ്രേരണകുറ്റം നിലനില്‍ക്കുമോയെന്നും കോടതി ചോദിച്ചു. ആത്മഹത്യാ പ്രേരണകുറ്റം നിലനില്ക്കണമെങ്കില് ശക്തമായ തെളിവ് വേണമെന്നും കോടതി പറഞ്ഞു.
പ്രിന്‍സിപ്പലിന്റെയും സഹപാഠികളുടെയും മൊഴികളില്‍ നിന്ന് ജിഷ്ണു കോപ്പിയടിച്ചിട്ടില്ല എന്നത് വ്യക്തമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."