പെയ്തിറങ്ങിയ നൊമ്പരമായി ടി.കെ... ഇനിയില്ല ആ ശബ്ദം
സ്വന്തം ലേഖകന്‍
കൊല്ലം: ടി.കെ ഇബ്രാഹിം കുട്ടി മുസ് ലിയാരുടെ വിയോഗത്തിലൂടെ നഷ്ടമായത് പ്രഭാഷണത്തിലെ കൃത്യതകൊണ്ടും ഭാഷാ ശുദ്ധി കൊണ്ടും ശ്രോതാക്കളുടെ മനസില്‍ ആവേശത്തിന്റെ അലയൊലികള്‍ തീര്‍ത്ത ഗാംഭീര്യം നിറഞ്ഞ പ്രഭാഷകനെയാണ്. ശ്രോതാക്കളുടെ മനസിനെ കുളിരണിയിക്കാന്‍ അദ്ദേഹത്തിന് പ്രഭാഷണങ്ങളൂടെ സാധിച്ചു. അനാചാരങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ദീനീ വിഷയങ്ങള്‍ പറയുന്നതില്‍ യാതൊരു ഒത്തുതീര്‍പ്പിനും അദ്ദേഹം തയ്യാറായിരുന്നില്ല.
സത്യത്തിന് വിരുദ്ധമായത് ആരില്‍ നിന്ന് കണ്ടാല്‍ എത്ര ഉന്നതനായിരുന്നാലും മുഖത്തു നോക്കി പറയുക അദ്ദേഹത്തിന്റെ ശീലമായിരുന്നു. പ്രദേശവാസികള്‍ക്ക് അദ്ദേഹം മുക്കട മുസ് ലിയാരും, മറ്റുള്ളവര്‍ക്ക് അദ്ദേഹം അഞ്ചല്‍ ഇബ്രാഹിംകുട്ടി മുസ് ലിയാരുമായിരുന്നു. ഖത്തീബായി സേവനം ചെയ്ത വിവിധ മഹല്ലുകളിലെല്ലാം തന്നെ ടി.കെ പ്രസിദ്ധനായിരുന്നു.
മരണം വരെയും സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെംബറായിരുന്ന ടി.കെ ഇബ്രാഹിം കുട്ടി മുസ് ലിയാര്‍ ദക്ഷിണ കേരളത്തില്‍ സമസ്തയുടെ മദ്‌റസ പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ അഹോരാത്രം പണിപ്പെട്ടയാളാണ്.
വാഹന സൗകര്യങ്ങള്‍ സുലഭമല്ലാത്ത കാലഘട്ടങ്ങളില്‍ പോലും മദ്‌റസകള്‍ സന്ദര്‍ശിക്കുന്നതിനും മദ്‌റസ പ്രസ്ഥാനങ്ങളുടെ ഉന്നമനത്തിനുമായി പ്രവര്‍ത്തിച്ചിരുന്നു.
നിലവില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കൊല്ലം ജില്ലയുടെ രക്ഷാധികാരിയും സുന്നിമഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റുമാണ് അദ്ദേഹം. ജില്ലയില്‍ സമസ്തയുടെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനത്തിനും മുന്നിട്ടിറങ്ങുകയും പ്രവര്‍ത്തകര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി അവരെ പിന്നില്‍ നിന്ന് നയിക്കാനും അദ്ദേഹത്തിന് സാധിച്ചു. പ്രായാധിക്യത്തിലും ജില്ലയുടെ സമസ്്തയുടെ മുന്‍ പന്തിയില്‍ ടി.കെ ഉസ്താദ് ഉണ്ടായിരുന്നു.
അനുസ്മരണ സമ്മേളനം നടന്നു
കൊട്ടിയം:കണ്ണനല്ലൂര്‍ മുട്ടയ്ക്കാവില്‍ സുന്നി മഹല്ല് കമ്മിറ്റി നേതൃത്വത്തില്‍ ടി.കെ ഇബ്രാഹിംകുട്ടി മൗലവി അനുസ്മരണം നടന്നു. ടി.കെ യുടെ വിയോഗത്തോടെ ദക്ഷിണ കേരളത്തിന് നഷ്ടമായത് ഉറച്ച നിലപാടുകളുള്ള പണ്ഡിതനെയാണെന്ന് അനുസ്മരണയോഗം അഭിപ്രായപ്പെട്ടു.
സയ്യിദ് ഹദിയത്തുള്ള തങ്ങള്‍ അല്‍ ഐദറൂസി പ്രാര്‍ഥന നടത്തി. സയ്യിദ് അബ്ദുള്ള തങ്ങള്‍ ദാരിമി അല്‍ ഐദറൂസി, മുന്‍ എം.എല്‍.എ എ യൂനുസ്‌കുഞ്ഞ്, കെ.പി അബൂബക്കര്‍ ഹസ്രത്ത്, എ.കെ ഉമര്‍ മൗലവി, സഈദ് മുസ് ലിയാര്‍ വിഴിഞ്ഞം, ഒ.എം ഷരീഫ് ദാരിമി കോട്ടയം, സുലൈമാന്‍ മുസ് ലിയാര്‍, ഡോ. പി.എ മുഹമ്മദ് കുഞ്ഞ് സഖാഫി, കുരീപ്പള്ളി ഷാജഹാന്‍ ഫൈസി, ഇ ഷിഹാബുദ്ദീന്‍ ഫൈസി കുളപ്പാടം, നസീര്‍ ഖാന്‍ ഫൈസി, ഷറഫുദ്ദീന്‍ ബാഖവി,
അബ്ദുല്‍ വാഹിദ് ദാരിമി, അഞ്ചല്‍ ബദറുദ്ദീന്‍, ദമീന്‍ മുട്ടയ്ക്കാവ്, അബ്ദുള്ള കുണ്ടറ, നവാസ് പുത്തന്‍വീട്, അബ്ദുല്‍ ജവാദ് ബാഖവി, സലീം റഷാദി, അബ്ദുല്‍ സമദ് മാസ്റ്റര്‍, ഷാനവാസ് മാസ്റ്റര്‍ കണിയാപുരം,
ഷരീഫ് കാശിഫി, അബ്ദുല്‍ഹക്കിം ഫൈസി തൊളിക്കോട്, അഷ്‌റഫ് ബാഖവി, ഇല്ല്യാസ് മുസ്‌ലിയാര്‍, അബ്ദുല്‍ റഹിം റഷാദി, ഷഹീദ് മൗലവി, ചുള്ളിമാന്നൂര്‍ അബ്ദുല്‍ സലാം മൗലവി, അഞ്ചല്‍ സുലൈമാന്‍ മുസ്‌ലിയാര്‍ അനുസ്മരിച്ചു.
സമസ്തയുടെയും പോഷക ഘടകങ്ങളുടേയും നേതാക്കള്‍ അദ്ദേഹത്തെ അനുസ്മരിച്ചു
അഹ് ലു സുന്നത്തി വല്‍ ജമാഅത്തില്‍ അടിയുറച്ച് ജില്ലയില്‍ സമസ്ത കെട്ടിപ്പടുക്കാന്‍ നെടുംതൂണായി നിന്ന അതുല്യ വ്യക്തിത്വത്തിന് ഉടമയാണ് ടി.കെ ഇബ്രാഹിംകുട്ടി മുസ് ലിയാരെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹ്‌സിന്‍ കോയ തങ്ങള്‍ അല്‍ ഐദറൂസി അനുസ്മരിച്ചു.
ടി.കെ ഇബ്രാഹിംകുട്ടി മുസ് ലിയാരുടെ വിയോഗം ജില്ലയുടെ സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നികത്താനാകാത്ത നഷ്ടമാണെന്നും ടി.കെയുടെ വിയോഗത്തിലൂടെ ഒരു വാഗ്മിയെയാണ് നഷ്ടമായിരിക്കുന്നതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ഷറഫുദ്ദീന്‍ ബാഖവി, ജനറല്‍ സെക്രട്ടറി ഷാജഹാന്‍ അമാനി, ട്രഷറര്‍ എന്നിവര്‍ അനുസ്മരിച്ചു.
ഹമീദലി ശിഹാബ് തങ്ങള്‍
മലപ്പുറം: പ്രമുഖ പണ്ഡിതനും വാഗ്മിയും സമസ്ത നേതാവുമായിരുന്ന ടി.കെ ഇബ്രാഹിംകുട്ടി മൗലവിയുടെ വിയോഗം ദക്ഷിണ കേരളത്തിനും സമസ്തയ്ക്കും കനത്ത നഷ്ടമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റും അല്‍ഫുര്‍ഖാന്‍ ഇസ് ലാമിക് സ്റ്റഡി സെന്റര്‍ ചെയര്‍മാനുമായ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.
എസ്.വൈ.എസ് അനുശോചിച്ചു
കൊല്ലം: സമസ്ത കേരള ഇസ് ലാം മത വിദ്യാഭാസ ബോര്‍ഡ് സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പറും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ രക്ഷാധികാരിയുമായ ടി.കെ ഇബ്രാഹിംകുട്ടി മുസ് ലിയാരുടെ നിര്യാണത്തില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എസ് അഹമ്മദ് ഉഖൈല്‍, ജില്ലാ പ്രസിഡന്റ് മൗലവി അബ്ദുല്‍ വാഹിദ് ദാരിമി,
ജില്ലാ ഭാരവാഹികളായ അബ്ദുല്‍ ജവാദ് ബാഖവി, നിസാര്‍ ഫൈസി, അബ്ദുല്‍ റഹിം റഷാദി, മുഹമ്മദ് സലിം ഫൈസി, മുഹമ്മദ് സലിം മന്നാനി, തടിക്കാട് ശരീഫ് കാശ്ഫി, കുണ്ടറ അബ്ദുല്ല, മുഹമ്മദ് സിയാദ് കേരളപുരം, എസ്.എം.നിലാമുദ്ദിന്‍ മുസ് ലിയാര്‍, ഷംസുദിന്‍ മുസ്‌ലിയാര്‍ അനുശോചിച്ചു.
അബ്ദുള്ള കുണ്ടറ
ആത്മീയ ചിന്തകളിലേക്ക് വഴി നടത്തുന്നവരാണ് പണ്ഡിതന്‍മാര്‍. പല ഗുരുക്കന്‍മാരുടെ അടുക്കലേക്കും കടന്നു ചെല്ലല്ലാന്‍ സാധാരണക്കാരന്‍ മടി കാണിക്കുന്ന ഈ കാലഘട്ടത്തില്‍ ഏവര്‍ക്കും അടുത്തിടപഴകാനും മറ്റും സാധിച്ചിരുന്ന അതുല്ല്യ പ്രതിഭയായിരുന്നു മര്‍ഹും ടി.കെ ഇബ്രാഹിം കുട്ടി ഉസ്താദെന്ന് എസ്.വൈ.എസ് ജില്ലാ സെക്രട്ടറി അബ്ദുള്ള കുണ്ടറ അനുസ്മരിച്ചു. 80കളുടെ ആദ്യ ത്തില്‍ സമസ്തയുടെ കര്‍ബല സമ്മേളനത്തിന് ചുക്കാന്‍ പിടിച്ച മഹാനവര്‍കള്‍ ബിദ്അത്തിനെതിരെ എന്നും നിലകൊണ്ടു. സമസ്ത ശബ്ദം ജില്ലയിലുടനീളം എത്തിക്കുവാന്‍ ആവത് ശ്രമിച്ച മഹാനവര്‍കള്‍ സ്വതസിദ്ധമായ ശൈലിയില്‍ ശകാരിക്കു വാനും ആജ്ഞാപിക്കുവാനും പ്രവര്‍ത്തകര്‍ക്ക് ആവേശമാകാനും അദ്ദേഹത്തിന് കഴിഞ്ഞു.
തന്നെപ്പോലെയുള്ള സംഘടന പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്നതില്‍ എന്നു മുന്‍പന്തിയിലുണ്ടായിരുന്ന ഉസ്താദ് കേടായ വശം മാറ്റി വച്ച് നന്മയില്‍ ഒരുമിക്കാന്‍ എപ്പോഴും മുന്നില്‍ നിന്നു.പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഫുര്‍ഖാന്‍ ഇസ്സാമി ക് സ്റ്റഡി സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും വേണ്ടുന്ന നേതൃത്വം നല്കിയിരുന്നു.
അദ്ദേഹത്തിന്റെ അവസാന പൊതുപരിപാടിയും അല്‍ഫുര്‍ഖാന്‍ തര്‍ബിയ ആയത് യാദൃശ്ചികമാകാം. ഒരേ സ്വരത്തില്‍ ദീര്‍ഘസമയം ചടുലതയോടെ ജനങ്ങളെ പിടിച്ചിരുത്തുന്ന വൈജ്ഞാനിക പേമാരി പെയ്തിറങ്ങിയതും അതേ സ്വരത്തില്‍ തന്നെയോ?' തുടക്കത്തിലെ അതേ സ്വരം പ്രഭാഷണത്തിന്റെ അവസാനവും മാറ്റമില്ലാതെ പ്രസംഗം അവസാനിപ്പിച്ചുവോ... ഇനിയും പറയാന്‍ ഒരുപാട് ബാക്കി വച്ചത് അവ സാനിപ്പിച്ചത് പൂരിപ്പിക്കുവാന്‍ ആത്മിയന്വേഷികള്‍ അലയേണ്ടി വരും.
നവാസ് പുത്തന്‍വീട്
തെക്കന്‍ ജില്ലകളില്‍ സമസ്ത കെട്ടിപ്പടുക്കുന്നതില്‍ നിസ്വാര്‍ഥമായ സേവനം കാഴ്ചവെച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ടി.കെ ഉസ്താതെന്ന് എസ്.വൈ.എസ് മധ്യമേഖല ജനറല്‍ സെക്രട്ടറി നവാസ് പുത്തന്‍വീട് അനുസ്മരിച്ചു. സമസ്തയുടെ 100ാം വാര്‍ഷിക വിളംബരത്തിനോടനുബന്ധിച്ച് കൊല്ലത്ത് നടന്ന ആദര്‍ശ സമ്മേനത്തില്‍ വിജയിപ്പിക്കുന്നതിനായി 77ാം വയസിലും ശാരീരിക അവശതകളെ വകവയ്ക്കാതെ സമ്മേളനത്തിന്റെ വിജയിത്തിനായി തന്നോടൊപ്പം പ്രവര്‍ത്തന രംഗത്ത് ടി.കെ ഉസ്താദ് സജ്ജമായിരുന്നെന്നും അദ്ദേഹം അനുസ്മരിച്ചു.
ശരീഫ് ദാരിമി കോട്ടയം
ധീരമായ നിലപാടുകളുടെ ഉടമയെയാണ് ടി.കെ ഉസ്താദിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് ഒ.എം ശരീഫ് ദാരിമി കോട്ടയം അനുസ്മരിച്ചു. ടി.കെയുടെ വിയോഗത്തിലൂടെ തെക്കന്‍ കേരളത്തിലെ സമസ്തയുടെ കാര്യദര്‍ശികളില്‍ പ്രായം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും മുതിര്‍ന്ന അംഗത്തെയാണ്. വിനയവും എളിമയും മുഖ മുദ്രയാക്കി എടുക്കുന്ന തീരുമാനങ്ങളിലെ കണിശതയും അനാചാരങ്ങള്‍ക്കെതിരെ പൊരുതുന്ന വ്യക്തിത്വവും അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നെന്നും അദ്ദേഹം അനുസ്മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."