HOME
DETAILS
MAL
പഞ്ചാബില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി: ദിവസവും നാല് മണിക്കൂര്‍ മാത്രം ഇളവ്
backup
April 29 2020 | 11:04 AM
ചണ്ഡിഗഡ്:രാജ്യത്ത് മെയ് മൂന്നിന് അവസാനിക്കുന്ന ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി പഞ്ചാബ് സര്‍ക്കാര്‍. കേന്ദ്ര തീരുമാനത്തിനായി കാത്തു നില്‍ക്കുന്നില്ലെന്നും രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗണ്‍ നീട്ടുകയാണെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു.
ലോക്ക് ഡൗണില്‍ ദിവസവും രാവിലെ ഏഴു മണി മുതല്‍ പതിനൊന്ന് മണിവരെയുള്ള നാല് മണിക്കൂര്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകും.ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് പഞ്ചാബ് സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്.
https://twitter.com/ANI/status/1255437302651924481
പ്രധാനമന്ത്രി വിളിച്ച യോഗത്തിലും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടിരുന്നു. മെയ് 17 വരെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."