HOME
DETAILS
MAL
ഹോട്ട് സ്പോട്ടുകളുടെ എണ്ണം 102 ആയി, കൂടുതല്‍ കണ്ണൂരില്‍ 28, ഇടുക്കി രണ്ടാമത് 15
backup
April 29 2020 | 12:04 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 102 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. ഇന്നുമാത്രം രണ്ടു പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇടുക്കിയിലെ വണ്ടിപ്പെരിയാറിലും കാസര്‍കോടിലെ അജാനൂരിലുമാണ് നിയന്ത്രണം കടുപ്പിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം പേര് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കണ്ണൂരിലാണ് ഏറ്റവുമധികം ഹോട്ട്സ്പോട്ടുകള്‍ ഉളളത്. 28 ഹോട്ട്സ്പോട്ടുകളാണ് കണ്ണൂര്‍ ജില്ലയിലുളളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കിയാണ് തൊട്ടുപിന്നില്‍. 15 ഹോട്ട്സ്പോട്ടുകളാണ് ഇവിടെ ഉള്ളത്. ഏറ്റവുമധികം പേര് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കണ്ണൂരില്‍ 47 രോഗികളാണ് ഉളളത്. കോട്ടയമാണ് തൊട്ടുപിന്നില്‍. 18 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."