പൊലിസ് റെയ്ഡ് വിവരം ചോര്‍ന്നു
പുതുനഗരം: ഓപറേഷന്‍ കുബേരയുടെ വിവരം ചോര്‍ന്നതായി ആരോപണം. മുതലമടയിലും, കൊല്ലങ്കോട്ടിലുമായി നടത്തിയ പൊലിസ് റെയ്ഡില്‍ ഒരുസ്ഥലത്തെ മുദ്രപത്രങ്ങള്‍മാത്രമാണ് ലഭിച്ചത്.
മറ്റു അഞ്ച് സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ വീടുകള്‍ അടച്ചും രേഖകള്‍ മാറ്റിവെയ്ക്കപ്പെടുകയുമാണുണ്ടായതെന്ന് ആരോപണം ശക്തമാകുന്നു.
മുതലമട, പട്ടഞ്ചേരി, പെരുമാട്ടി എന്നീ പ്രദേശങ്ങളില്‍ കൊള്ളപലിശക്ക് പണം നല്‍കുന്ന നാല് ഡസനിലധികം കുബേരന്‍മാര്‍ വിലസുബോള്‍ ഇവര്‍ക്കെതിരേ പൊലിസ് ചെറുവിരല്‍ അനക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഒന്നും എഴുതാതെ ഒപ്പിട്ടു നല്‍കിയ മുദ്രപത്രങ്ങളില്‍ പണം വാങ്ങിയ പാവങ്ങളുടെ പുരയിടങ്ങളെ സ്വന്തമാക്കുന്നതരത്തില്‍ എഴുതി ചേര്‍ത്തുകൊണ്ടാണ് ഇത്തരത്തിലുള്ള കുബേരന്‍മാര്‍ വീണ്ടും വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഇത്തരക്കാരെ പിടികൂടുന്നതിനും നഷ്ടപെട്ട പുരയിടങ്ങള്‍ തിരിച്ചുലഭിക്കുന്നതിനും പ്രാദേശിക പൊലിസ് സ്‌റ്റേഷനുകളില്‍ പാവങ്ങള്‍ നല്‍കുന്ന പരാതികളും പരിഗണിക്കപെടാറില്ല.
ഇത്തരത്തില്‍ കിടപ്പാടങ്ങള്‍ നഷ്ടപെട്ടവരില്‍ 90 ശതമാനവും പരാതി നല്‍കാറില്ല.
നാട്ടിലെ മാന്യന്‍മാരായി വിലസുന്ന ഇത്തരത്തിലുള്ള കുബേരന്‍മാരുടെ ചൂഷണങ്ങള്‍ പുറത്തുകൊണ്ടുവരുവാന്‍ പൊലിസ് പ്രത്യേക സംഘത്തെ നിയോഗിച്ച് രഹസ്യഹരിശോധനകള്‍ നടത്തി പാവങ്ങളെ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."