HOME
DETAILS
MAL
മണക്കടവ് വിയറില്നിന്ന് ഇനി 3464 ദശലക്ഷം ഘനയടി ജലം കിട്ടണം
backup
April 07 2017 | 18:04 PM
പാലക്കാട്: പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം ഈ ജലവര്‍ഷത്തില്‍ ഇനിയും മൂന്നര ടി.എം.സി.വെള്ളം ലഭിക്കാനുണ്ടെന്ന് അന്തര്‍ സംസ്ഥാന ജലക്രമീകരണ ബോര്‍ഡ് ജോയിന്റ് ഡയറക്ടറുടെ അറിയിപ്പില്‍ പറയുന്നു.
മണക്കടവ് വിയറില്‍ 2016 ജൂലൈ ഒന്നു മുതല്‍ ഏപ്രില്‍ അഞ്ച് വരെ 3786 ദശലക്ഷം ഘനയടി ജലം ലഭിച്ചു. കരാര്‍ പ്രകാരം 3464 ദശലക്ഷം ഘനയടി ജലം ലഭിക്കണം. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി ജലസംഭരണ നില ദശലക്ഷം ഘനയടിയില്‍ താഴെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ജലഭ്യതയുടെ ശതമാനക്കണക്ക്.
ലോവര്‍ നീരാര്‍ -107.35 (102.14), തമിഴ്നാട് ഷോളയാര്‍ - 374.27 (50.05), കേരളാ ഷോളയാര്‍ - 1802(71.56), പറമ്പിക്കുളം - 5087.30 (67.91), തൂണക്കടവ് - 309.85 (63.61), പെരുവാരിപ്പള്ളം - 315.16(59.62), തിരുമൂര്‍ത്തി - 611.30(36.25) ആളിയാര്‍ - 977.30 (76.64).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."